22ാം വയസ്സില്‍ യശസ്വി ജയ് സ്വാള്‍ കാണിക്കുന്ന പക്വത അനുകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള് ഇതുവരെ കണ്ടിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ നിന്നും വേറിട്ട് നില്ക്കുന്നൊരു കളിക്കാരന്. സ്ക്കോറിങ് അവസരങ്ങള്‍ പാഴാക്കാത്ത ബാറ്റര്‍.
തീര്‍ത്തും പോസിറ്റീവ് ആയി കളിക്കുന്നു. അതാണയാളുടെ സ്വാഭാവിക ഗെയിം. പക്ഷെ ജയ് സ്വാളിനെ കൃത്യമായും വേറിട്ട് നിര്‍ത്തുന്നത് പ്രതികൂല സാഹചര്യങ്ങളില്‍ തന്റെ ഇന്സ്റ്റിന്ക്റ്റുകളെ അടക്കി വച്ച് സെഷന് ടു സെഷന് ക്രിക്കറ്റ് കളിക്കാനും സാധിക്കുന്നു എന്നതാണ്.
ക്ലാസ്, സ്കില്‍ സെറ്റ് &ടെമ്പറമെന്റ് എല്ലാം കയ്യിലുണ്ട്, ഷോട്ട് സെലക്ഷനാണെങ്കില്‍ ടോപ് ക്ലാസ്സ്. സ്പിന്നര്‍മാര്‍ക്കെതിരെ കമ്പ്ലീറ്റ് ഡോമിനേഷനാണ്, ട്രെഡിഷണല്‍ സ്വീപ്പുകള്‍, റിവേഴ്സ് സ്വീപ്പുകള്‍, സ്ലോഗ് സ്വീപ്പുകള്‍ എല്ലാം കയ്യിലുണ്ട്, കൂടെ സ്റ്റെപ് ഔട്ട് ചെയ്ത് കൊണ്ടുള്ള ആധികാരികമായ ലോഫ്റ്റഡ് ഷോട്ടുകള്‍, ഫുട് വര്‍ക് ഒന്നാന്തരം. പേസര്‍മാര്‍ക്കെതിരെ വിക്കറ്റിന്റെ ഇരു വശത്തും മികച്ച ഷോട്ടുകള്‍. പുള്ളും കട്ടും കൈവശമുണ്ട്, പ്ലെസ് മെന്റ് ആണെങ്കില്‍ കിടിലന്‍.
സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, ജയ് സ്വാളിനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും. ജയ് സ്വാള്‍ ഈസ് ദ ബിഗ് തിങ്. എ പ്രോപ്പര്‍ ഓള് ഫോര്‍മാറ്റ് ബാറ്റര്‍.
എഴുത്ത്: സംഗീത് ശേഖര്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍