പരിശീലക ജോലി നിർത്തി എന്നത് ശരി തന്നെ, ആ കാര്യത്തിൽ ഇന്നും ഞാൻ മാസ്റ്റർ; പക്ഷെ ആ കാര്യത്തിൽ എനിക്ക് മെയിൽ അയക്കണം എന്ന് ആവശ്യപെടുന്നു: രാഹുൽ ദ്രാവിഡ്

ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള തൻ്റെ കാലാവധി അവസാനിപ്പിച്ച രാഹുൽ ദ്രാവിഡ് ഈയിടെ നടന്ന സിയറ്റ് അവാർഡ് ദാന ചടങ്ങിൽ വേദിയിലെ സംഭാഷണത്തിനിടെ പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. വേദിയിൽ ഉണ്ടായിരുന്ന അതിഥികളുമായി ഇടപഴകുകയും രസിപ്പിക്കുകയും ചെയ്‌ത ഒരു സംഭാഷണത്തിൽ മുൻ ഇന്ത്യൻ കോച്ചും ക്യാപ്റ്റനും തൻ്റെ ഏറ്റവും മികച്ച ഫോമിൽ ആയിരുന്നു. ആർക്കെങ്കിലും അഭിനയവുമായി ബന്ധപ്പെട്ട ഉപദേശം ആവശ്യം ഉണ്ടെങ്കിൽ അവർക്ക് തന്നോട് സഹായം ആവശ്യപെടാമെന്നും ദ്രാവിഡ് പറഞ്ഞു.

“ഇതുപോലുള്ള ഫംഗ്‌ഷനുകളുടെ ഭംഗിയും ഇതുപോലുള്ള അവാർഡുകളുടെ ഭംഗിയും അവർ വീഡിയോകൾ ഇടുമ്പോൾ, നിങ്ങൾ ക്രിക്കറ്റ് മൈതാനത്ത് ചെയ്ത മനോഹരമായ കാര്യങ്ങൾ മാത്രമാണ് അവർ കാണിക്കുന്നത് എന്നതാണ് ” ദ്രാവിഡ് പറഞ്ഞു.

ഈ വർഷമാദ്യം യുഎസും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിച്ചതിന് ശേഷമാണ് ദ്രാവിഡിൻ്റെ ഇന്ത്യൻ പരിശീലകൻ്റെ കാലാവധി അവസാനിച്ചത്. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ജയിക്കുമ്പോൾ അത് ദ്രാവിഡ് എന്ന പരിശീലകൻ ഏറെ അർഹിച്ച ഒരു ജയം കൂടിയായി. ” ലോകകപ്പ് ഫൈനലിലെ ജയം പോലത്തെ നിമിഷമൊക്കെ ആകുമ്പോൾ നമുക്ക് ഭ്രാന്തായത് പോലെ തോന്നും. അപ്പോൾ നമ്മൾ അണപൊട്ടി ആഘോഷിക്കും. ഇത്തരം നിമിഷങ്ങൾ എന്റെ കുട്ടികൾ കാണരുതെന്നാണ് എന്റെ ആഗ്രഹം. കാരണം ഞാൻ ഇപ്പോഴും ശാന്തരായി ഇരിക്കാനാണ് അവരെ ഉപദേശിക്കുന്നത്.” ദ്രാവിഡ് പറഞ്ഞു.

കുറച്ചുനാളുകൾക്ക് മുമ്പ് ദ്രാവിഡ് ഭാഗമായ ഒരു പരസ്യവുമായി ബന്ധപ്പെട്ടൊരു ചോദ്യവും സദസിൽ നിന്ന് ഉയർന്നു. അതിൽ ദ്രാവിഡിന്റെ കളിക്കാൻ സ്വഭാവമായിരുന്നു കണ്ടത്. അതുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ- 30 സെക്കൻഡ് അത് ചെയ്യാൻ വളരെ ലജ്ജ തോന്നിയിരുന്നു. എനിക്ക് ഒരു തരത്തിലും അഭിനയിക്കാൻ കഴിയില്ല എന്നത് ഉറപ്പായിരുന്നു. അത് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അഭിനയിക്കാൻ ആർക്കെങ്കിലും പഠിക്കണം എങ്കിൽ നിങ്ങൾക്ക് എനിക്ക് മെയിൽ അയക്കാം. ഞാൻ പഠിപ്പിക്കാം.” ദ്രാവിഡ് വാക്കുകൾ അവസാനിപ്പിച്ചു.