ക്രിക്കറ്റ് കളത്തിലെ ആക്രമണ മനോഭാവം പ്രസിഡന്റിന്റെ ഭവനത്തിലും, പ്രക്ഷോഭത്തിന് നേതൃത്വം നൽകി ജയസൂര്യ

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായാണ് ജയസൂര്യ വിലയിരുത്തപ്പെടുന്നത്. ഏകദിനത്തില്‍ 13,000ത്തിലേറെ റണ്‍സും 300ലേറെ വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിംഗാണ് ജയസൂര്യയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കിയത്.

ഇന്ത്യൻ ആരാധകർക്ക് എന്നും പേടിപ്പെടുത്തുന്ന സ്വപ്നമായ താരമായിരുന്നു ജയസൂര്യ. തുടക്കം മുതൽ ഒടുക്കം വരെ ആക്രമിച്ചു കളിക്കുന്ന ജയസൂര്യ ശൈലി എതിരാളികൾക്ക് പേടിസ്വപ്നമായിരുന്നു. ഇപ്പോഴിതാ തരാം നേടിയ ഒരു കൗതുക റെക്കോർഡാണ് ചർച്ചയാകുന്നത്.

ക്രിക്കറ്റ് കളത്തിലെ സൂപ്പർ താരമായ ജയസൂര്യ തന്നെയാണ് ആയിരക്കണക്കിന് പ്രഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയറി ആക്രമിക്കുമ്പോൾ അതിനെല്ലാം മുമ്പിൽ നിന്ന് നയിക്കുന്നത്. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. കലാപം ശക്തമായതോടെ രജപക്‌സെ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രക്ഷോപം ഇത്രയും കാലമായിട്ടും രാജിവെക്കാതെ അധികാരത്തിൽ തുടർന്ന് ദാർഷ്ട്യം കാണിക്കുന്ന പ്രസിഡന്റിന്റെ മോശം സമീപനത്തിന് എതിരെയാണ് പ്രവർത്തകർ ആക്രമണം കടുപ്പിച്ച് വീട്ടിലേക്ക് കുതിച്ചെത്തിയത്. കായിക താരങ്ങൾ തന്നെയാണ് മുന്നിരയിൽ നിന്ന് പോരാടുന്നത്. അവർക്ക് ജനങ്ങൾക്ക് ഇടയിൽ ഉള്ള സ്വാധീനമാണ് അവരെ തന്നെ മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ എത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം.