കെസിഎൽ 2024: വെടിക്കെട്ട് ബാറ്റിംഗുമായി വിഷ്ണു വിനോദ്; വിജയത്തിന്റെ സ്വാദറിഞ്ഞ് തൃശൂർ ടൈറ്റൻസ്

കേരളം ക്രിക്കറ്റ് ലീഗിൽ ആദ്യ വിജയം സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്. കരുത്തരായ ട്രിവാൻഡ്രം റോയൽസിനെ ആണ് തൃശൂർ എട്ട് വിക്കറ്റുകൾക്ക് തോല്പിച്ചത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് തൃശൂർ തന്നെ ആയിരുന്നു. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 127 റൺസ് മാത്രമാണ് നേടിയത്. എട്ട് വിക്കറ്റുകളും 42 ബോളുകളും ബാക്കി ഉള്ളപ്പോൾ തൃശൂർ മറികടന്ന് വിജയത്തിലെത്തി.

ടീമിൽ കൂടുതൽ മികച്ച പ്രകടനം നടത്തിയത് വിഷ്ണു വിനോദ് ആയിരുന്നു. 19 പന്തുകളിൽ നിന്ന് ആറ് സിക്സറുകളും ഒരു ഫോറം അടക്കം 47 റൺസാണ് വിഷ്ണു നേടിയത്. ടൈറ്റൻസിനായി ആനന്ദ് സാഗർ (41), ക്യാപ്റ്റൻ വരുൺ നായനാർ (30) എന്നിവരും മികച്ച പ്രകടനം നടത്തി.

ട്രിവാൻഡ്രം റോയൽസിന് വേണ്ടി എം എസ് അഖിൽ 29 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. കൂടാതെ വിനോദ് കുമാർ 13 പന്തിൽ 19
റൺസും, റിയ ബഷീർ (17 പന്തിൽ 16), വിഷ്ണു രാജ് (11 പന്തിൽ 12), ഗോവിന്ദ് പൈ (19 പന്തിൽ 15), ക്യാപ്റ്റൻ അബ്ദുൽ ബാസിത് (11 പന്തിൽ 12), എസ്.എസ്.ഷാരോൺ (ആറു പന്തിൽ 11) എന്നിവരുടെ മികവിലാണ് ട്രിവാൻഡ്രം 127 റൺസിൽ എത്തിയത്.

Read more