ജോഫ്ര ആർച്ചർ, ഷഹീൻ അഫ്രീദി, ഹാരീസ് റൗഫ് മികച്ചവരെ മികച്ചവരെ എല്ലാം തല്ലികൊല്ലണം എന്ന വാശിയാണ് കോഹ്‌ലിക്ക്; അയാളെ ജയിക്കാൻ നിങ്ങൾക്കാവില്ല സർ

മികച്ച ബോളർക്ക് എതിരെ മികച്ച ബാറ്സ്മാൻ കളിക്കുമ്പോൾ ആർ ജയിക്കും. സാധാരണ ബോളറുമാരെ നേരിട്ടുന ഒരു ലാഘവത്തിൽ മികച്ച ബോളറുമാരെ നേരിടാൻ സാധിക്കില്ല. അതിന് പദ്ധതികളും നല്ല തയ്യാറെടുപ്പുകളും അത്യാവശ്യമാണ്. പല കാലങ്ങളിൽ ഇത്തരത്തിൽ മികച്ച ബാറ്റസ്മാനറും മികച്ച ബോളറുമാരും ഏറ്റുമുട്ടുന്ന പോരാട്ടങ്ങൾ ആരാധകർ കണ്ടിട്ടുണ്ട്. അതൊക്കെ ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാനമായ കോഹ്ലി ഇത്തരത്തിൽ ,മികച്ച ബോളറുമാർക്കെതിരെ ഏറ്റുമുട്ടുമ്പോൾ വാശിയുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കും.

കരിയറിൽ മോശം കാലഘട്ടങ്ങളിൽ നിന്ന് കരകയറി വരുന്ന കോഹ്‌ലിക്ക് അത്ര എളുപ്പത്തിൽ ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച ബോളറുമാർക്കെതിരെ ഡോമിനേറ്റ് ചെയ്ത് കളിക്കാൻ സാധിക്കുമോ എന്നൊരു സംസം ആർക്കും തോന്നാം. എന്നാൽ അവരെ എല്ലാവരെയും ഞെട്ടിപ്പിക്കുകയാണ് കോഹ്ലി. കഴിഞ്ഞ 7 മാസം കൊണ്ട് അയാളുടെ ബാറ്റിന്റെ ചൂടറിഞ്ഞാവരുടെ ലിസ്റ്റിൽ ജോഫ്ര ആർച്ചർ, ഷഹീൻ അഫ്രീദി, ഹാരീസ് റൗഫ് എന്നിവർ ഉൾപ്പെടുന്നു. ഇന്ന് മികച്ച വേഗത്തിന്റെയും സ്വിങ്ങിന്റെയും ഒകെ പര്യായങ്ങളായ താരങ്ങൾക്ക് എതിരെ അയാൾ കാണിച്ച ആധിപത്യം അവിശ്വസനീയമാണ്.

ഷഹീൻ അഫ്രീദി, ഹാരീസ് റൗഫ് എന്നിവർക്കെതിരെ കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ അയാൾ പുലർത്തിയ ആധിപത്യം അത്ര മികച്ചതായിരുന്നു. ഈ നാളുകളോട് അടുത്ത് തന്നെ ഇതുപോലെ ആരും ആക്രമിച്ചിട്ടില്ല എന്നാണ് ഹാരീസ് റൗഫ് ആ മത്സരത്തിന് ശേഷം പറഞ്ഞത്. ഇന്നലത്തെ കളിയിൽ ജോഫിര് ആർച്ചറി, നെറ്റ്സിൽ മുംബൈയ്‌യുടെ സൂപ്പർ ബാറ്റസ്മാണമേ എല്ലാം കുഴക്കിയ ആർച്ചർക്കെതിരെ 28 റൺസാണ് കോഹ്ലി സ്കോർ ചെയ്തത്. അയാൾക്ക് എതിരെ ഇത്രയ്മ് റൺസ് ഒരു മത്സരത്തിൽ ആരും നേടിയിട്ടില്ല.

Read more

കോഹ്‌ലിക്ക് എല്ലാ കാര്യങ്ങൾക്കും ചില തന്ത്രങ്ങളുണ്ട്. തന്നോളം പോകുന്നവരെ ബഹാമുനിക്കുക അല്ല മറിച്ച സുന്ദരമായ ആക്രമണങ്ങൾ വഴി അവരെ കൊള്ളുക എന്നതാണ് അയാളുടെ വിനോദം. ഇനിയുള്ള നാളുകളിലും ലോകത്തെ മികച്ച ബോളറുമാർ അയാളെ നേരിടുന്നതിന് മുമ്പ് ഒന്ന് ഭയക്കും, കാരണം അയാൾ അത്രമാത്രം അപകടകാരിയാണ്.