ഗാന്ധിയന്‍ തത്വത്തിലധിഷ്ഠിതമായ ബാറ്റിങ് ശൈലി ഇന്ത്യ ഉപേക്ഷിച്ചെന്നു മുന്‍ ഓസീസ് താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍. എതിരാളികള്‍ക്ക് അമിത ബഹുമാനം നല്‍കിയാണു മുമ്പ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്തിരുന്നതെന്നും ഇപ്പോള്‍ അത് മാറി ആക്രമണോത്സുകത കൈവന്നെന്നും ചാപ്പല്‍ പറഞ്ഞു.
“ഗാന്ധിയന്‍ ആശയങ്ങളോടു ചേര്‍ന്നുനില്‍ക്കുംവിധം, എതിരാളികള്‍ക്ക് അമിത ബഹുമാനം നല്‍കിയാണു മുന്‍പു ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍, സൗരവ് ഗാംഗുലി അതില്‍നിന്നു മാറി സഞ്ചരിച്ചു. ആ വഴിയിലാണു വിരാട് കോഹ്‌ലിയും. ആക്രമണോത്സുകതയുടെ കാര്യത്തില്‍ ഓസീസ് താരങ്ങളെ കടത്തിവെട്ടുന്ന രീതിയിലാണ് ഇപ്പോള്‍ കോഹ്‌ലിയുടെ പോക്ക്” ചാപ്പല്‍ പറഞ്ഞു.
ഓസീസ് പര്യടനത്തിലെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.
Read more
ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. പകരം അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. മൂന്നാം ടെസ്റ്റ് മുതല്‍ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരും. ഫിറ്റ്‌നസ് ടെസ്റ്റ് പാസായ രോഹിത് നാളെ ഓസ്‌ട്രേലിയയ്ക്ക് തിരിക്കും. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് സാന്നിധ്യം ഇന്ത്യയ്ക്ക് കരുത്ത് പകരും.