മാസങ്ങൾക്ക് മുമ്പ് സമാപിച്ച ഇന്ത്യ കിവീസ് ടെസ്റ്റ് മത്സരത്തിൽ നടന്ന ഒരു സംഭവം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അന്ന് കിവീസ് സ്പിന്നർ എറിഞ്ഞ പന്തിൽ കോഹ്ലി എൽ. ബി യിൽ കുരുങ്ങുന്നു. പന്ത് കാലിൽ തട്ടിയതോടെ അപ്പീൽ ചെയ്തഹ ന്യൂസിലൻഡിന് അനുകൂലമായി വിധിവരുന്നു. കോഹ്ലി ഉൾപ്പടെ അത് കണ്ട എല്ലാവര്ക്കും ഞെട്ടൽ ആയിരുന്നു ,പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പിച്ച കോഹ്ലി റിവ്യൂ നൽകി, എന്നാൽ പാഡിലും ബാറ്റിലും ഒരുമിച്ചാണ് പന്ത് തട്ടിയെന്ന നിഗമനത്തിൽ കോഹ്ലി ഔട്ട് ആയതായി വിധിവന്നു. കമന്ററി ബോക്സും ആരാധകരും ഒകെ ഇത് വിശ്വസിക്കാൻ ആകാതെ നിന്ന്,ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടിയാൽ ബാറ്റിൽ തട്ടിയതാണെന്നുള്ള വിധി വരണം എന്നാണ് നിയമം.അന്നത്തെ വിധിക്കെതിരെ വലിയ വിവാദം ഉണ്ടായിരുന്നു
ഇന്നലെ നടന്ന കോഹ്ലി ഉൾപ്പെട്ട ഒരു സംഭവമായി ബന്ധപ്പെട്ട് കളി കണ്ട ചിലർക്കെങ്കിലും മേല്പറഞ്ഞ സംഭവം ഓർമ്മ വന്നു കാണും. മികച്ച ജയത്തിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂർ ആരാധകർ ആഗ്രഹിച്ചത് കോഹ്ലിയുടെ ഒരു അർദ്ധ സെഞ്ച്വറി കൂടിയാണ്. അത്ര മികച്ച രീതിയിൽ ബാറ്റ് ചെയ്ത കോഹ്ലി മത്സരം ഫിനിഷ് ചെയ്യിക്കുമെന്ന് ഉറപ്പിച്ച് നിൽക്കെയാണ് അത് സംഭവിച്ചത്. 19 ആം ഓവർ എറിയാനെത്തിയ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു. റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ എഡ്ജ് ചെയ്തതിനു ശേഷമാണു പാഡിൽ തട്ടിയതെന്നു തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു തെളിഞ്ഞത്. എന്നാൽ പന്ത് ഒരേ സമയത്തു തന്നെയാണു ബാറ്റിലും പാഡിലും തട്ടിയത് എന്നാണു 3–ാം അംപയർക്കു തോന്നിയത്. ഇതോടെ പന്ത് ആദ്യം തട്ടിയത് എവിടെ എന്നു പൂർണമായി തെളിയിക്കാനാകാത്ത സാഹചര്യത്തിൽ, ഫീൽഡ് അമ്പയർ തീരുമാനം നിലനിന്നു. കോഹ്ലി പുറത്തായി, പഴയ പുറത്താകലിനെ ഓർമിച്ച കോഹ്ലി ദേഷ്യത്തിൽ മടങ്ങി.
എല്ലാ കോണിൽ നിന്ന് വലിയ വിമർശനമാണ് അമ്പയർ തീരുമാനത്തിന് ഉണ്ടായത്.‘പന്ത് ബാറ്റിലും പാഡിലും തട്ടുന്നത് ഒരേ സമയത്താണെങ്കിൽ ആദ്യം ബാറ്റിൽ തട്ടിയതായാണു കണക്കാക്കുക. ഇതാണ് എനിക്ക് അറിയാവുന്നത്. ക്രിക്കറ്റ് നിയമങ്ങൾ പരിശോധിക്കാം’– മുൻ താരം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. തട്ടിയത് ബാറ്റിലാണെന്നും താൻ ആയിരുന്നെങ്കിൽ നിശ്ചയമായും അതു നോട്ടൗട്ട് വിധിച്ചേനെ എന്നും മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പ്രതികരിച്ചു.
എന്തയാലും മത്സരം ബാംഗ്ലൂർ ജയിച്ചെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല
if you think he was out. https://t.co/wHKt3MTwSs pic.twitter.com/08MnSDWcDh
— Amit Mishra (@MishiAmit) April 9, 2022
In the case of ball hitting the bat and pad at the same time…it’s considered bat first. As far as I know. Let’s check the laws…
— Aakash Chopra (@cricketaakash) April 9, 2022
Read more