എക്കാലത്തെയും മികച്ചവരിൽ ഒരാളായ വിരാട് കോഹ്‌ലി, വ്യാഴാഴ്ച നടന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 88 റൺസ് നേടിയതോടെ കലണ്ടർ വർഷങ്ങളിൽ ഏറ്റവും കൂടുതൽ 1000 റൺസ് പിന്നിടുന്ന താരമായി മാറിയിരുന്നു. സച്ചിന്റെ റെക്കോഡാണ് താരം മറികടന്നത്. പക്ഷേ, 12 റൺസ് മാത്രം അകലെ സച്ചിന്റെ ഏകദിന സെഞ്ചുറികളുടെ എന്നതിൽ ഒപ്പം എത്താനുള്ള അവസരം കോഹ്ലി കൈവിട്ട് കളഞ്ഞു. എന്നിരുന്നാലും, ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ എന്ന പദവി ആരാധകർ ഒരിക്കൽ കൂടി ആവർത്തിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഈ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ 2 സെഞ്ചുറികൾ നേടി കോഹ്‌ലി സച്ചിന്റെ റെക്കോഡ് തകർക്കുമെന്ന് കരുതപ്പെടുന്നു. അത്ര മികച്ച ഫോമിൽ കളിക്കുന്ന കോഹ്‌ലിയെ മറ്റ് ബാറ്ററുമാരുമായി താരതമ്യം ചെയ്യരുതെന്നാണ് പാകിസ്ഥാൻ ബോളർ മുഹമ്മദ് അമീർ പറയുന്നത്.
ജിയോ ന്യൂസിലെ ഒരു ചാറ്റിൽ, കോഹ്‌ലിയെ മറ്റ് മികച്ച ബാറ്റർമാരുമായി താരതമ്യപ്പെടുത്തുന്ന എല്ലാവർക്കും ഉചിതമായ പ്രതികരണം നൽകി അമീർ എത്തുക ആയിരുന്നു. നേപ്പാൾ, നെതർലാൻഡ്‌സ്, സിംബാബ്‌വെ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്ക് എതിരെ ഇന്ത്യൻ സൂപ്പർ താരം കളിച്ചിരുന്നെങ്കിൽ, സച്ചിന്റെ റെക്കോർഡ് (ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ) അദ്ദേഹം തകർക്കുമായിരുന്നു. ) എന്നാണ് ആമീർ പറയുന്നത്.
“എന്തുകൊണ്ടാണ് ആളുകൾ വിരാട് കോഹ്‌ലിയെ മറ്റ് ബാറ്ററുമാരുമായി താരതമ്യപ്പെടുത്തുന്നത് എന്ന് എനിക്കറിയില്ല; ഏത് താരതമ്യവും മണ്ടത്തരമാണ്. രണ്ടാമതായി, നിങ്ങൾ കളിക്കാരന്റെ ഉദ്ദേശ്യം നോക്കണം. അവൻ ബോൾ-ടു-ബോൾ (ശ്രീലങ്കയ്‌ക്കെതിരെ) കളിക്കുകയായിരുന്നു, ആ ഇന്നിംഗ്സ് കെട്ടിപ്പൊക്കിയ രീതി നോക്കുക. അതാണ് ക്ലാസ് ബാറ്റ്സ്മാന്റെ ലക്ഷണം.”
നെതർലാൻഡ്‌സ്, നേപ്പാൾ, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവയ്‌ക്കെതിരെ വിരാട് കോഹ്‌ലി പരമ്പരകൾ കളിച്ചിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് അദ്ദേഹം തകർത്തേനെ, ഈ ടീമുകൾക്കെതിരെ അദ്ദേഹം കളിക്കില്ല,” ഷോയിൽ അമീർ പറഞ്ഞു. ബാബർ ആസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നവരെ കളിയാക്കിയാണ് ആമീർ പറഞ്ഞത്.
Read more
കുഞ്ഞൻ ടീമുകളെ മർദിച്ചാണ് ബാബർ ഈ നേട്ടത്തിൽ എത്തിയത് എന്ന അധിക്ഷേപമുണ്ട്. എന്നിട്ടും അനാവശ്യ താരതമ്യങ്ങൾ എന്തിനെന്ന് ആമീർ ചോദിക്കുന്നുണ്ട്.