ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും കോവിഡ് ഭീക്ഷണി. ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഡൽഹി ക്യാമ്പിൽ തന്നെയാണ് വീണ്ടും കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡൽഹി – ചെന്നൈ പോരാട്ടം നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഡൽഹി ടീം ഐസൊലേഷനിൽ ആണെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.
ഡൽഹി ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു നെറ്റ് ബൗളർക്കാണ് രോഗത്തെ പഠിച്ചിരിക്കുന്നത്. അതോടെയാണ് ആസ്ജഹങ്കയുടെ സാഹചര്യം വന്നത്. ഇന്ന് മത്സരത്തിന് മുമ്പ് നടക്കുന്ന ടെസ്റ്റ് റിസൾട്ട് വന്നാൽ മാത്രമേ മത്സരം നടക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കൂ.
സീസണിൽ രണ്ടാം തവണയാണ് ഡൽഹി ടീം ക്വാറന്‍റീനിൽ പോകുന്നത്. നേരത്തെ ആൾ റൗണ്ടർ മിച്ചൽ മാർഷ്, വിക്കറ്റ് കീപ്പർ ടിം സെയ്ഫർട്ട് ഉൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെ പുണയിൽ നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുക ആയിരുന്നു.
Read more
എന്തായാലും സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും കോവിഡ് കളികൾ മുടക്കമോ എന്ന ആശങ്കയിലാണ് അധികൃതർ. താരത്തിന് കോവിദഃ പിടിപെട്ട ഉറവിടവും വ്യക്‌തമല്ല.