എ ഗ്രൂപ് മുഴുവൻ ട്വിസ്റ്റഡ് ട്വിസ്റ്റാണ്, ആദ്യമായി ഈ ടൂർണമെന്റിൽ കളിക്കളത്തിൽ ഇറങ്ങാൻ ബഗാഗ്യം കിട്ടിയ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ച് ടൂർണമെന്റിലെ വളരെ നിർണായകം ആയേക്കാവുന്ന മത്സരം 6 വിയ്ക്കറ്റിന് ജയിച്ച ശ്രീലങ്ക സെമി പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജലക്ഷ്യമാണ് 9 പന്തുകൾ ബാക്കി നിൽക്കെ ലങ്കൻ ടീം മറികടന്നിരിക്കുന്നത്
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിരയിൽ ഒരു ബാറ്റ്‌സ്മാനും 30 റൺസ് പോലും നേടാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 28 റൺസെടുത്ത ഓപ്പണർ ഗുർബസാണ് അവരുടെ ടോപ് സ്‌കോറർ. ലങ്കയുടെ അച്ചടക്കമുള്ള ബൗളിങ്ങും അഫ്ഗാനെ ചതിച്ചു. കഴിഞ്ഞ മത്സരത്തിൽ വലിയ വിമർശനം കേട്ട് ഹസരങ്ക 3 വിക്കറ്റോടെ തിളങ്ങി എന്നത് ആശ്വാസകരമായ കാര്യമായിരിക്കും ലങ്കയ്ക്ക്.
Read more
മറുപടിയിൽ റഷീദ് ഖാനെയും മുജീബ് റഹ്മാനെയും അൽപ്പം ബഹുമാനിച്ചു ലങ്കൻ നിര വലിയ ബഹളങ്ങൾ ഇല്ലാതെ തന്നെ ലക്‌ഷ്യം മറികടന്നു. 66 റൺസെടുത്ത ധനഞ്ജയ ഡി സിൽവയാണ് അവരെ വിജയവരാ കടത്തിയത്. മുജീബ് റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.