ലോകകപ്പിനെത്തുന്ന ഒരു ടീമും മോശക്കാരല്ല, പക്ഷേ ഒരു കൂട്ടരെ പ്രത്യേകം സൂക്ഷിക്കണം; നിരീക്ഷണവുമായി ചാമിന്ദ വാസ്

ഇന്ത്യയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിച്ച് ശ്രീലങ്കന്‍ ഇതിഹാസ ബോളര്‍ ചാമിന്ദ വാസ്. ലോകകപ്പിനെത്തുന്ന എല്ലാ ടീമുകളും തന്നെ ശക്തരാണെങ്കിലും ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെന്ന് വാസ് പറഞ്ഞു.

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മികച്ച സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷെ സ്വന്തം നാട്ടില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിനു മറ്റു ടീമുകളേക്കാള്‍ മുന്‍തൂക്കമുണ്ടെന്നു പറയേണ്ടി വരും. കാരണം ഇന്ത്യന്‍ ടീം അവരുടെ നാട്ടിലെ വളരെ പരിചിതമായ സാഹചര്യങ്ങളിലാണ് കളിക്കാനിറങ്ങുന്നത്.

ഓരോ വേദിയിലെയും വിക്കറ്റ് എങ്ങനെയായിരിക്കുമെന്നു അവര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരിക്കും. അതിനാല്‍ തന്നെ കിരീട സാധ്യതയില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുക ഇന്ത്യയെയാണ്. പക്ഷെ ലോകകപ്പായതിനാല്‍ തന്നെ മറ്റു ടീമുകളും നല്ല പോരാട്ടം കാഴ്ചവയ്ക്കും- വാസ് പറഞ്ഞു.

Read more

ലങ്കയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ചും താരം സംസാരിച്ചു. വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ഒരു ടീമെന്ന നിലയില്‍ കളിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ ശരിയായ കോമ്പിനേഷനെ കളിപ്പിക്കുകയും സ്മാര്‍ട്ട് ക്രിക്കറ്റ് കാഴ്ചവയ്ക്കുകയും ചെയ്യുകയും വേണം. അതിനു സാധിക്കുകയാണെങ്കില്‍ ഏതു ടീമിനും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കും- വാസ് കൂട്ടിച്ചേര്‍ത്തു.