ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന അവസാന പന്തിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് അവരെ തോൽപിച്ചു. ഋഷഭ് പന്തിന്റെ അഭാവം തങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകൾ ശരിയാണെന്ന് തെളിയിക്കുന്ന തരത്തിൽ അത്രയും മോശം പ്രകടനമാണ് ടീം നടത്തുന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അത് മനോഹരമായ ഒരു ടെസ്റ്റ് ഇന്നിംഗ്സ് ആയിരുന്നു. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്ലിന്റെ 19-ാം ഓവർ വരെ ക്രീസിൽ നിന്ന വാർണർ 47 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്. ഇന്നിംഗ്സ് അവസാനം തകർത്തടിച്ച അക്‌സർ പട്ടേൽ 25 പന്തിൽ 54 റൺസ് നേടിയാണ് മടങ്ങിയത്. പൃഥ്വി ഷാ ഉൾപ്പടെ ഡൽഹിയുടെ മറ്റ് ബാറ്റ്‌സ്മാന്മാർ എല്ലാവരും ഒരിക്കൽക്കൂടി നിരാശപ്പെടുത്തി.
ഈ സീസണിൽ ഡൽഹി നേരിടുന്ന വലിയ പ്രതിസന്ധി ഇന്നും കാണാൻ ആയി. മനീഷ് പാണ്ഡെ മാത്രമാണ് 18 പന്തിൽ 26 റൺ നേടി പിന്നെയും ഭേദപ്പെട്ട പ്രകടനം നടത്തിയത്. എന്തിരുന്നാലും ടീമിന് നേടാനായത് 173 റൺസ് മാത്രം. രോഹിത്- ഇഷാൻ കിഷൻ നൽകിയ തുടക്കം മധ്യനിരയുടെ ചെറിയ സംഭാവനകൾ കൂടി ആയപ്പോൾ മുംബൈ ജയം സ്വന്തമാക്കി.
ഡൽഹിക്കായി മൂന്ന് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ വാർണർ റൺസ് നേടുന്നുണ്ടെങ്കിലും അതെല്ലാം മനോഹരമായ ടെസ്റ്റ് കളിച്ചിട്ടാണ്. ഒരു സിക്സ് പോലും അടിക്കാൻ 200 പന്തുകളിലധികം നേരിട്ട താരത്തിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ട്രോളുകൾ മുഴുവൻ നായകന് തന്നെയാണ്.
പരിശീലകൻ റിക്കി പോണ്ടിങ്, ഡയറക്ടർ സൗരവ് ഗാംഗുലി. ബോളിങ് പരിശീലകൻ അജിത് അഗർക്കാർ എന്നിവരെ ടീം പരീക്ഷിക്കണം എന്നും ഇപ്പോൾ ഉള്ള ടീമിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ആരാധകർ പറയുന്നത്.
"I am also getting 10-12 overs to bat, regardless of whether I come into bat at 7 or higher-up the order"
Axar Patel gives his batting position conundrum a funny twist | #DCvMI #DelhiCapitals #IPL2023 https://t.co/PEWZ1h6NOF
— India Today Sports (@ITGDsports) April 12, 2023
Delhi Capitals second worst IPL season after six consecutive losses in 2013.#DelhiCapitals #IPL2023 #TATAIPL#WideTilt#Entertainment pic.twitter.com/pQV90aqhLt
— widetilt (@widetilt) April 12, 2023
Read more