സഞ്ജുവിനു പ്രാർത്ഥിക്കാം അടുത്ത ജന്മത്തിൽ എങ്കിലും പന്ത് ആയി ജനിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന്

ഇത്രയും മോശം പെര്‍ഫോമന്‍സ് തുടര്‍ച്ചയായി കൊടുത്തിട്ടും ഋഷഭ് പന്ത് തുടര്‍ച്ചയായി ടീമില്‍ ഇടം നേടുന്നു.. ശരിയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ഇന്നിംഗ്‌സുകള്‍ക്ക് ഉടമയാണ്. എന്ന് പറഞ്ഞു തുടര്‍ച്ചയായി T20 ഫോര്‍മാറ്റിലും ODI ഫോര്‍മാറ്റിലും ടീമില്‍ ഉള്‍പ്പെടുത്തുന്നത് എന്ത് ഉദ്ദേശത്തോടെയാണ്..

ഇന്ത്യന്‍ ടീമിന് പന്തിനെക്കാള്‍ എത്രയോ ഓപ്ഷന്‍സ് ഉണ്ട്.. ഇന്നത്തെ കളി ഒന്ന് പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസിലാകും പന്തിന് യാതൊരു ഉത്തരവാദിത്വവും വന്നിട്ടില്ല. ഋഷഭ് പന്ത് ഫോമിലേക്ക് എത്താന്‍ കൊടുത്ത എത്രയോ അവസരം കൊടുത്തു. പക്ഷെ അതിൽ ഒന്നിൽ പോലും മികവ് കാണിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് വിഷമകരമാണ്. ഇന്ന് കിവികൾക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്.

ഓപ്പണറായി ഇറങ്ങിയ ധവാനും ഗില്ലും അർദ്ധ സെഞ്ചുറി നേടി. പന്തിന് നല്ല ഒരു പ്ലാറ്റ്‌ഫോം ആണ് കിട്ടിയത്. എന്നിട്ടും 23 പന്തിൽ അയാൾ നേടിയത് 15 റൺസ് മാത്രം. സഞ്ജുവാകട്ടെ തനിക്ക് കിട്ടിയ ചെറിയ അവസരം മുതലെടുത്ത് മനോഹരമായി കളിക്കുന്നു ഇന്നും. സഞ്ജുവിന് മൂനാം നമ്പറിലും നാലാം നമ്പറിലും ഒകെ തിളങ്ങാൻ സാധിക്കും. പക്ഷെ പന്തിനെ പോലെ അയാളെ ഒന്ന് വിശ്വസിക്കണം എന്ന് മാത്രം.

മുമ്പ് സഞ്ജു സാംസനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്റെ ഭാഗത്തുനിന്ന് അവഗണന നേരിട്ട് ഒരു പ്ലെയര്‍ ആണ് സൂര്യകുമാര്‍ യാദവ്.. ഇന്ന് അദ്ദേഹം T20 ഫോര്‍മാറ്റില്‍ ലോകത്തെ ഒന്നാം നമ്പര്‍ താരമാണ്. ഇന്നത്തെ കളി ഉള്‍പ്പെടെ എത്രയോ മാച്ചുകളില്‍ ഇന്ത്യയെ സൂര്യകുമാര്‍ സേവ് ചെയ്തിട്ടുണ്ട്..

Read more

ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വൈകി വന്ന വസന്തം എന്നാണ്.. അദ്ദേഹം ടീമിലേക്ക് വൈകി വരാന്‍ ഒരേയൊരു കാരണം ഈ മേഖലയിലെ വലിയ അഴിമതി ആണ്.. ശരിക്കും കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടേണ്ടിയിരുന്ന നല്ല ക്രിക്കറ്റ് ആണ് ഈ മേഖലയിലെ കൊടിയ അഴിമതി ഇല്ലാതാക്കിയത്..