സച്ചിൻ ബേബി – കേരളത്തിന്റെ രഞ്ജി മത്സരങ്ങൾ നടക്കുമ്പോൾ ആയിരിക്കും പലരും ഈ പേര് കൂടുതൽ ശ്രദ്ധിക്കുക. രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി മോശമല്ലാത്ത രീതിയിൽ കളിക്കുന്ന താരം എന്നതിൽ ഉപരി പലപ്പോഴും സച്ചിനെ ക്രിക്കറ്റ് പ്രേമികൾ അങ്ങനെ ഇങ്ങനെ ഒന്നും അനുസ്മരിക്കാറില്ല എന്നതാണ് സത്യം.
എന്നാൽ സഞ്ജുവിനേക്കാൾ കേരള ക്രിക്കറ്റിന് ഏറ്റവും ഉപകാരപ്പെടുന്ന താരമാണ് സച്ചിൻ ബേബി എന്നത് കണക്കുകൾ നോക്കിയാൽ വ്യതമാകും. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ വളരെ ആരാധക പിന്തുണയുള്ള ലീഗിൽ രാജസ്ഥാൻ ടീമിന്റെ നായകൻ എന്ന നിലയിലേക്ക് വളർന്ന സഞ്ജുവിന്റെ യാത്രയെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. എന്നാൽ കേരള ക്രിക്കറ്റ് എന്നത് പറയുമ്പോൾ അവിടെ സച്ചിൻ ബേബി എന്ന നക്ഷത്രം കൂടിയുണ്ടെന്ന് ആരാധകർ ഇടയ്ക്കിടെ ഓർക്കുന്നത് നല്ലത് ആയിരിക്കുമെന്നാണ് തോന്നുന്നത്.
ഇന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രക്കെതിരെ കേരളത്തിന് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചിരിക്കുന്നത് താരത്തിന്റെ ഇന്നിംഗ്സ് കാരണമാണ്. ആന്ധ്രയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 272 റൺസിന് മറുപടിയായി മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 331 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇപ്പോൾ 59 റൺസിൻറെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 89 റൺസോടെ അക്ഷയ് ചന്ദ്രനും 14 റണ്ണുമായി സൽമാൻ നിസാറുമാണ് ക്രീസിൽ നില്കുന്നത് . സച്ചിന്റെ തകർപ്പൻ സെഞ്ച്വറി തന്നെയാണ് കേരളത്തിനെ സഹായിച്ച എന്ന് പറയാം. 219 പന്തിലാണ് 113 റൺ താരം നേടിയത്. ഈ രഞ്ജി ട്രോഫി സീസണിൽ മികച്ച പ്രകടനം നടത്തി ടോപ് സ്‌കോറർ ആയി തുടരുന്ന സച്ചിൻ കാണിക്കുന്ന സ്ഥിരത അസാധ്യമാണ്.
ഈ സെഞ്ച്വറി പ്രകടനത്തിന് മുമ്പ് ഇതുവരെ ആറു മൽസരങ്ങളിലായി 10 ഇന്നിങ്സുകളിലാണ് സച്ചിൻ ബാറ്റ് ചെയ്തത്. ഇവയിൽ നിന്നും 83.25 ശരാശരിയിൽ 666 റൺസ് വാരിക്കൂട്ടുകയും ചെയ്തു. ഇത് സഞ്ജുവിനേക്കാൾ ഒരുപാട് കൂടുതൽ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സഞ്ജുവിന് നേടാൻ സാധിച്ചത് 4 മത്സരങ്ങളിൽ നിന്ന് 177 റൺസാണ്. തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ അയാൾക്ക് പറ്റിയില്ല എന്നത് സത്യം.
Read more
തന്റെ മനോഹരമായ കരിയർ അവസാനിക്കുന്നതിന് മുമ്പ് സച്ചിൻ ബേബി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. സർഫ്രാസിനെ പോലെ അയാൾക്ക് അത് കൊടുത്താൽ അത് ആ മനുഷ്യനോട്, അയാളുടെ പ്രദാനത്തോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദി ആയിരിക്കും.