വെസ്റ്റിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2000 മുതല്‍ 2018 വരെ നീളുന്ന കരിയറിനാണ് മുപ്പത്തൊന്‍പതുകാരനായ സാമുവല്‍സ് തിരശീലയിട്ടത്. 2018 ഓഗസ്റ്റില്‍ ബംഗ്ലദേശിനെതിരായ ട്വന്റി20 മത്സരത്തിനുശേഷം രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിരുന്നില്ല.
വിന്‍ഡിസ് ടി-20 ലോക കപ്പ് ഫൈനലില്‍ എത്തിയ 2012- ലും 2016-ലും സാമുവല്‍സ് ആയിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. വിന്‍ഡീസിനായി 71 ടെസ്റ്റുകളിലും 207 ഏകദിനങ്ങളിലും 67 ട്വന്റി20 മത്സരങ്ങളിലും സാമുവല്‍സ് കളിച്ചു. ടെസ്റ്റില്‍ 32.64 ശരാശരിയില്‍ 3917 റണ്‍സ് നേടി. ഇതില്‍ ഏഴ് സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 260 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ 32.97 ശരാശരിയില്‍ 5606 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 10 സെഞ്ച്വറികളും 30 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. പുറത്താകാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 29.29 ശരാശരിയില്‍ 1611 റണ്‍സാണ് നേടിയത്. ഇതില്‍ 10 അര്‍ദ്ധ സെഞ്ച്വറികളുണ്ട്. പുറത്താകാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Read more
ടെസ്റ്റില്‍ 41 ഉം ഏകദിനത്തില്‍ 89 ഉം ടി20യില്‍ 22 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പുണെ വാരിയേഴ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.