അന്ന് മക്കല്ലം, ഇന്ന് ഹര്‍മന്‍; ഐ.പി.എലിനു സമാനമായി ഒരേ പാറ്റേണില്‍ തുടങ്ങി ഡബ്ല്യൂ.പി.എല്‍

മുഹമ്മദ് അലി ഷിഹാബ്

2008ല്‍ IPLന് നമ്മളൊരിക്കലും പ്രതീക്ഷിക്കാത്തൊരു സ്റ്റാര്‍ട്ട് നല്‍കിയ ബ്രണ്ടന്‍ മക്കല്ലെത്തെയാരും മറക്കാന്‍ സാധ്യതയില്ല. അതു പോലെ തന്നെ 222 എന്ന ഭീമന്‍ സ്‌കോര്‍ മറികടക്കാനിറങ്ങി ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും..

WPLനും ഏകദേശം ആ ഒരു പാറ്റേണ്‍ സ്റ്റാര്‍ട്ട് കിട്ടിയിരിക്കുകയാണ്. ലോകത്തില്‍ ഇന്നേറ്റവും ആരാധകരുള്ള ക്രിക്കറ്റ് ലീഗാകാന്‍ IPLന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വനിതാ ക്രിക്കറ്റിലെ റെവലൂഷനെന്നോണം WPLഉം ലോകത്തിന്റെ ഉന്നതിയിലെത്തിയിരിക്കും. അതിനുള്ള എല്ലാ ചേരുവകളും നമുക്കിവിടെ സെറ്റ് ചെയ്യാന്‍ കഴിയുമെന്നത് 100% ഷുവറാണ്..

ഹര്‍മന്റെ വെടിക്കെട്ടില്‍ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി വെച്ച മുംബൈക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ തകര്‍ന്നടിയുകയായിരുന്നു ഗുജറാത്ത്, 64 റണ്‍സിന് ഓള്‍ ഔട്ടായ ഗുജറാത്ത് മുംബൈക്ക് സമ്മാനിച്ചത് 143 റണ്‍സിന്റെ വിജയം.

ഒരു ഘട്ടത്തില്‍ 23/7 എന്ന സ്‌കോറില്‍ നിന്നും ഈ സ്‌കോറിലെത്താന്‍ കാരണം ഹേമലതയുടെ ഇന്നിങ്ങ്‌സാണ്.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്