മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പി.എസ്.ജി; താരത്തിന്റെ ഓരോ മിനിറ്റിനും പൊന്നുംവില

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവയ്ക്കുന്നത് വന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. ബാഴ്സയില്‍ നിന്ന് പടിയിറങ്ങിയ മെസി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പി.എസ്.ജി അധികൃതര്‍.

മെസിയുമായി പി.എസ്.ജി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്നാണ് പ്രാഥമിക വിവരം. ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

Lionel Messi: Footballer says he couldn't put fans through a legal battle with Barcelona | World News | Sky News

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും(നാല് ലക്ഷത്തോളം രൂപ) മിനിറ്റിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഒന്നും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

PSG appear most likely destination for Messi as Man City close door on move - France 24

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ബാഴ്സ വിട്ടതിനു പിന്നാലെ പിഎസ്ജിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ നോട്ടമിട്ടിരുന്നു.