ഓസ്ട്രേലിയയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഗ്ലെന്‍ മഗ്രാത്തിന്റെ കുടുംബത്തിലെ വനിതാ അംഗങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ വിനയപൂര്‍വം വിസമ്മതിച്ച് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ബാക്കി പാകിസ്ഥാന്‍ താരങ്ങളെല്ലാം ഹസ്താനം നടത്തിയപ്പോള്‍മുഹമ്മദ് റിസ്വാന്‍ മാത്രം വേറിട്ടു നിന്നു.
എക്സില്‍ ഒരു ഉപയോക്താവ് പങ്കിട്ട വീഡിയോയില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ മഗ്രാത്തിന്റെ കുടുംബാംഗങ്ങളുമായി ഹസ്തദാനം നടത്തുന്നത് കാണാം. എന്നാല്‍ മുഹമ്മദ് റിസ്വാന്‍ സ്ത്രീകളോട് ഹസ്തദാനം നടത്തുന്നത് ഒഴിവാക്കുകയും പകരം കൈകൂപ്പുകയും ചെയ്തു. എന്നാല്‍ ചെറിയ ഒരു പെണ്‍കുട്ടിയ്ക്ക് താരം ഹസ്തദാനം നല്‍കുന്ന വീഡിയോയില്‍ കാണാം.
Respect for Muhammad Rizwan ❤️
Just shake hands with a little girl!
Only Muhammad Rizwan didn't shake hands with women of McGrath's Family!#PakistanCricket #MuhammadRizwan#PAKvsAUS #AUSvPAK #AUSvsPAK pic.twitter.com/V55WhuFcM7— Ahtasham Riaz 🇵🇰 (@AhtashamRiaz_) January 5, 2024
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പുതുവര്‍ഷ ടെസ്റ്റ് ‘പിങ്ക് ടെസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. ഇത് സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായിട്ടായിരുന്നു ഇത്. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ വ്യക്തിപരമായ ദുരന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്തനാര്‍ബുദ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി 2005ല്‍ മഗ്രാത്ത് ഫൗണ്ടേഷന്‍ ആരംഭിച്ചു.
Read more
2008-ല്‍ ഭാര്യ ജെയ്ന്‍ സ്തനാര്‍ബുദ രോഗബാധിതയായിരുന്നു. മഗ്രാത്ത് ഫൗണ്ടേഷന്‍, രോഗികള്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.