എംഎസ് ധോണിയോ താനോ, ആരാണ് ക്രിക്കറ്റിലെ ഗോട്ട്; വെളിപ്പെടുത്തലുമായി ഇതിഹാസ വിക്കറ്റ് കീപ്പർ

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ് താനും ഇതിഹാസ ഇന്ത്യൻ നായകൻ എംഎസ് ധോണിയും നോക്കിയാൽ ആരാണ് ഗോട്ട് എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം പറഞ്ഞിരിക്കുകയാണ്. ആദം ഗിൽക്രിസ്റ്റിൻ്റെ വിഖ്യാതമായ “ദിസ് ഓർ ദറ്റ്” വെല്ലുവിളിയുടെ വീഡിയോ ക്രിക്കറ്റ് ഡോട്ട് കോം സോഷ്യൽ മീഡിയ അക്കൗണ്ടായ എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പങ്കിട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നിംഗ് വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ രണ്ട് പേരാണ് ഗിൽക്രിസ്റ്റും എംഎസ് ധോണിയും. ഈ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ കായികരംഗത്തെ വ്യത്യസ്ത തലമുറകളിൽ പെട്ടവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതത് ടീമുകൾക്കായി ഐസിസി ട്രോഫികൾ ഉൾപ്പെടെ അവിസ്മരണീയമായ നിരവധി വിജയങ്ങളുടെ ഭാഗമായിരുന്നു അവർ.

റൊമേഷ് കലുവിതരണ, മോയിൻ ഖാൻ, മാറ്റ് പ്രിയർ, ആൻഡി ഫ്‌ളവർ, മാർക്ക് ബൗച്ചർ, ജാക്ക് റസ്സൽ, ഇയാൻ ഹീലി, എംഎസ് ധോണി എന്നിങ്ങനെ നിരവധി ഓപ്ഷനുകളിൽ നിന്ന് ഒരു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരഞ്ഞെടുക്കാൻ ഗിൽക്രിസ്റ്റിനോട് ആവശ്യപ്പെട്ടു. പല താരങ്ങളെ തിരഞ്ഞെടുത്ത് അവസാനം എംഎസ് ധോണിയും ഗിൽക്രിസ്റ്റും അവസാനം തിരഞ്ഞെടുപ്പിലെത്തി.

“എംഎസ് ധോണി ” അവനാണ് ഗോട്ട്, നേടാൻ സാധിക്കുന്ന എല്ലാ ട്രോഫിയും അവൻ നേടിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്താണ് ഗോട്ട് വിശേഷണത്തിന് വേണ്ടത്” ഗിൽക്രിസ്റ്റ് പറഞ്ഞു.