എം എസ് ധോണി രാഷ്ട്രീയത്തിലേക്കോ?; വമ്പൻ വെളിപ്പെടുത്തലുമായി ബിസിസിഐ വൈസ് പ്രസിഡന്റ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് എം എസ് ധോണി. 2019 ഇൽ വിരമിച്ച ശേഷം താരം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഐപിഎലിൽ മാത്രമാണ് സജീവമായിട്ടുള്ളത്. 2021 ഇൽ ടി 20 യിൽ ഇന്ത്യയുടെ മെന്ററായി താരം പ്രവർത്തിച്ചിരുന്നു. എന്നാൽ ആ വർഷം ഇന്ത്യക്ക് കപ്പ് നേടാൻ സാധിച്ചില്ല. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ധോണിയുടെ രാഷ്ട്രീയ പ്രവേശനം വൻ തോതിലുള്ള ചർച്ച വിഷയം ആയിരുന്നു.

ഇപ്പോള്‍ ധോണിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ധോണിക്ക് നേതൃത്വ മികവുണ്ടെന്നും, അദ്ദേഹം മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് രാജീവ് ശുക്ല.

രാജീവ് ശുക്ല പറയുന്നത് ഇങ്ങനെ:

” ധോണിക്ക് ഒരു രാഷ്ട്രീയക്കാരനാകാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. സൗരവ് ഗാംഗുലി ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. രാഷ്ട്രീയത്തിലും ധോണിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ജനപിന്തുണ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും വിജയം സമ്മാനിക്കും. ധോണി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് എനിക്കറിയില്ല. അത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ കൈകളിലാണ്” രാജീവ് ശുക്ല പറഞ്ഞു.

Read more