കീറോൺ പൊള്ളാർഡ് – മുംബൈ ഇന്ത്യൻസ് ചരിത്രത്തിൽ മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം മുഴുവൻ പരിശോധിച്ചാൽ തന്നെ ഇതിഹാസങ്ങളുടെ പട്ടികയിൽ മുന്നിലുണ്ടാവും പൊളിയുടെ പേര്. പരാജയം ഉറപ്പിച്ച പല മത്സരങ്ങളിലും മുംബൈയെ വിജയത്തിലേക്ക് നയിച്ചവൻ, പ്രമുഖ ബോളറുമാർ പരാജയപെടുമ്പോൾ വിക്കറ്റ് എടുത്ത് ടീമിനെ സഹായിച്ചവൻ, ഇങ്ങോട്ട് ആരെങ്കിലും ചൊറിയാൻ വന്നാൽ അങ്ങോട്ട് കയറി മാന്തുന്നവ. അങ്ങനെ എല്ല്ലാം കൊണ്ടും ഒരു പോരാളിയാണ് താരം.
ആദ്യ സീസണിൽ മുതൽ കഴിഞ്ഞ സീസൺ അവസാനം വരെ മുംബൈയുടെ ഉയർച്ചതാഴ്ചകളിൽ അവരെ സഹായിച്ച പൊള്ളാർഡിനെ കഴിഞ്ഞ തവണത്തെ മോശം ഫോമിന്റെ പേരിൽ മുംബൈ ഒഴിവാക്കി. ലേലത്തിൽ അയാളെ ടീമിൽ എടുത്തില്ല. അയാൾ ആകട്ടെ മറ്റൊരു ടീമിലും കളിക്കില്ല എന്ന നിലപാടിൽ മുംബൈയുടെ ബാറ്റിംഗ് പരിശീലകനായി. അതെ സമയം തന്നെ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ലീഗുകളിൽ തകർപ്പൻ പ്രകടനം താരം പുറത്തെടുത്തു. അപ്പോൾ തന്നെ മുംബൈ ആരാധകർ ചോദിച്ചിരുന്നു എന്തിനാണ് മുംബൈ ഇവനെ ഒഴിവാക്കിയതെന്ന്ന്.
പ്രമുഖരായ ഫിനിഷറുമാർ അടങ്ങുന്ന ഒരു കൂട്ടം താരങ്ങൾ മുംബൈക്ക് ഇന്നുണ്ട്. അവർ മിടുക്കരുമാണ്, പക്ഷെ പൊള്ളാർഡിനെ പോലെ ഒരു ദൗത്യം ഏറ്റെടുത്താൽ അത് പൂർത്തിയാകുന്നത് വരെ ക്രീസിൽ തുടരാൻ അവർക്ക് ആളില്ല. അത് ഇന്നലെ അവർക്ക് മനസിലായി ഗ്രീനും, സൂര്യകുമാറും അവർക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. എന്നാൽ വിജയവര കടർത്താൻ അവർക്കും സാധിച്ചില്ല എന്നത് നിരാശപ്പെടുത്തുന്നു.
Read more
പഞ്ചാബിനെതിരെ 2019 ന് ശേഷം മുംബൈ ജയിച്ച മൂന്ന് മത്സരങ്ങളും പൊള്ളാർഡിന്റെ മികവിലായിരുന്നു. മൂന്ന് തവണയും പൊള്ളാർഡ് ആയിരുന്നു മാൻ ഓഫ് ദി മാച്ച്.