എന്റെ പന്തുകള്‍ ഒന്നുകില്‍ തൊഴിച്ചു തെറുപ്പിക്കും, അല്ലെങ്കില്‍ ലീവ് ചെയ്യും ; കളി നിര്‍ത്താന്‍ കാരണം ദ്രാവിഡെന്ന് പാക് ബോളര്‍

ക്രിക്കറ്റില്‍ ഒരുകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഭയന്നിരുന്ന പാക് ബൗളറാണ് പാകിസ്താന്‍ ബൗളര്‍ ഷൊയബ് അക്തര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും രാഹുല്‍ദ്രാവിഡുമാണ് താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് കാരണമായതെന്നും ഇരുവരും തന്നെ തളര്‍ത്തിക്കളഞ്ഞതായും അക്തറിന്റെ വെളിപ്പെടുത്തല്‍.

തന്റെ അതിവേഗ പന്തുകള്‍ ദ്രാവിഡിനെതിരേ എറിയുമ്പോള്‍ പലപ്പോഴും ദ്രാവിഡ് ലീവ് ചെയ്യുകയോ പാഡ് ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യും. ഇത് വളരെ പ്രകോപിപ്പിച്ചിരുന്നു. അതിവേഗ റണ്ണപ്പ് ചെയ്യുന്നതിനാല്‍ത്തന്നെ ദ്രാവിഡിന്റെ ബാറ്റിങ് ശൈലി മാനസികമായും ശാരീരികമായും ഏതൊരു പേസ് ബൗളറേയും തളര്‍ത്തുന്നതാണ്.

നേരത്തേ എഴുന്നേല്‍ക്കാനുള്ള മടി മറ്റൊരു കാരണവുമായി മാറി. 25 വര്‍ഷത്തോളമായി 6 മണിക്കാണ് ഞാന്‍ എണീക്കുന്നതെന്നും അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
അക്തര്‍ അതിവേഗ പേസറായതിനാല്‍ത്തന്നെ ലോങ് റണ്ണപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു.