എന്റെ പൊന്ന് മനുഷ്യാ നിങ്ങൾ കാരണം ആ അപകടം ആളുകൾക്ക് സംഭവിക്കും, ധോണിയെക്കുറിച്ച് കുറിപ്പുമായി ഡികോക്കിന്റെ ഭാര്യ; സംഭവം ഇങ്ങനെ

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) എംഎസ് ധോണി തൻ്റെ ഹ്രസ്വമായ ചെറിയ അതിഥി വേഷങ്ങളിലൂടെ കാണികളെ ത്രസിപ്പിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുനടന്ന മത്സരത്തിൽ ധോണി മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) വെറും 4 പന്തിൽ 20 റൺസ് നേടിയിരുന്നു. ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ (എൽഎസ്ജി) 9 പന്തിൽ 28 റൺസ് നേടി. അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ് പിൻബലത്തിൽ മികച്ച റൺ നേടിയെങ്കിലും ചെന്നൈ പരാജയം ഏറ്റുവാങ്ങി.

വേദി പരിഗണിക്കാതെ, മുൻ സിഎസ്‌കെ ക്യാപ്റ്റൻ കളിക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ആളുകളെ കൊണ്ട് നിറയുകയാണ് . 18-ാം ഓവറിൻ്റെ അവസാന പന്തിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ആരാധകർ ആവേശം തീർത്തു ഇന്ത്യൻ ആരാധകർക്ക് ഇതൊരു അപൂർവ അനുഭവമല്ല. എന്നാൽ എൽഎസ്ജി കീപ്പർ-ബാറ്റർ ക്വിൻ്റൺ ഡി കോക്കിൻ്റെ ഭാര്യ സാഷ സിഎസ്‌കെ താരത്തിന് ലഭിച്ച പിന്തുണയിൽ ഞെട്ടി.

മത്സരശേഷം, ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, തൻ്റെ സ്മാർട്ട് വാച്ചിൽ കാണിച്ചിരിക്കുന്നതുപോലെ സൗണ്ട് ലെവൽ 95 ഡെസിബെലിലെത്തിയതായി സാഷ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വെളിപ്പെടുത്തി. കേവലം 10 മിനിറ്റ് ഈ ശബ്‌ദ നിലയുമായി സമ്പർക്കം പുലർത്തുന്നത് താൽക്കാലിക ശ്രവണ നഷ്ടത്തിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന ഒരു അറിയിപ്പ് തുടർന്നു.

“ഉച്ചത്തിലുള്ള അന്തരീക്ഷം. ശബ്ദത്തിൻ്റെ അളവ് 95 ഡെസിബെല്ലിലെത്തി. വെറും 10 മിനിറ്റ് ഈ നിലയിലായാൽ ശ്രവണ നഷ്ടം സംഭവിക്കും,” പ്രോട്ടീസ് ക്രിക്കറ്റ് താരത്തിൻ്റെ ഭാര്യയുടെ സ്മാർട്ട് വാച്ചിലെ കുറിപ്പിൽ എഴുതിയത് ഇങ്ങനെയാണ്.

എന്തായാലും ധോണി കരിയർ അവസാനിപ്പിക്കുന്നത് വരെ ഈ കാഴ്ച്ച ഇതേപടി തുടർന്നാലും അതിശയിക്കാനില്ല.