ആത്മവിശ്വാസത്തിൽ ന്യൂസിലാന്റ്; മറുപടി നൽകാൻ ഇന്ത്യ; ടോസ് നേടിയ അതിഥികൾ ബാറ്റിംഗ് തിരഞ്ഞെടുത്തു

ആദ്യ ടെസ്റ്റിൽ വമ്പൻ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ രണ്ടാം ടെസ്റ്റിന് വേണ്ടി ന്യൂസിലാന്റ് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നു. ടോസ് നേടിയ അതിഥികൾ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഇത്തവണ മൂന്നു മാറ്റങ്ങളുമായാണ് വരുന്നത്. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, കെ എൽ രാഹുൽ എന്നിവർക്ക് പകരം വാഷിങ്ടണ്‍ സുന്ദർ, ആകാശ് ദീപ്, ശുബ്മാന്‍ ഗിൽ എന്നിവർക്ക് അവസരം ലഭിച്ചു.

മൂന്നു പരമ്പരയുടെ ടെസ്റ്റിൽ ന്യൂസിലാന്റ് ആണ് ലീഡ് ചെയുന്നത്. പുണെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലെ പിച്ച് സ്പിൻ ബോളർമാർക്ക് അനുകൂലമാകും വിധമുള്ളതാണ്. സാധാരണയായി പേസ് ബോളേഴ്സിനാണ് ഈ പിച്ച് അനുകൂലമാകാറുള്ളത്‌. എന്തായാലും ഇന്ത്യയുടെ പദ്ധതികൾക്ക് മുൻപിൽ ന്യൂസിലാന്റ് അടിയറവ് പറയുമോ ഇല്ലയോ എന്ന് കണ്ടറിയാം.

നീണ്ട 36 വർഷത്തിന് ശേഷമാണ് ന്യൂസിലാന്റ് ഇന്ത്യൻ മണ്ണിൽ ആതിഥേയരെ തോൽപ്പിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇനിയുള്ള 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 3 എണ്ണത്തിൽ വിജയിക്കണം.

ഇന്ത്യൻ സ്‌ക്വാഡ്:

രോഹിത് ശർമ്മ(ക്യാപ്റ്റൻ), യശസ്‌വി ജയ്‌സ്വാൾ, ശുബ്മാന്‍ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), സർഫ്രാസ് ഖാൻ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്‌ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റൻ), ആകാശ് ദീപ്.