ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല, കരുണ്‍ നായകന്‍ ഇംഗ്ലണ്ട് ക്രിക്കറ്റിലേക്ക്

ഐപിഎല്‍ 2024 ലേലത്തില്‍ ആരും വാങ്ങാത്തതിന് പിന്നാലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി നോര്‍ത്താംപ്ടണ്‍ഷെയറിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങി ഇന്ത്യന്‍ ബാറ്റര്‍ കരുണ്‍ നായര്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏഴ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കായി 32 കാരനായ അദ്ദേഹം നോര്‍ത്താംപ്ടണ്‍ഷെയറില്‍ ചേരും.

നായര്‍ക്ക് കഴിഞ്ഞ കൗണ്ടി സീസണ്‍ മികച്ചതായിരുന്നു. തന്റെ 3 ഇന്നിംഗ്സുകളില്‍ നിന്ന് 78, 150, 21 സ്‌കോര്‍ ചെയ്തു. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ തുടര്‍ച്ചയായ രണ്ടാം സീസണിലും നായരെ ഉള്‍പ്പെടുത്തിയതില്‍ നോര്‍ത്ത്ആന്റ്‌സ് മുഖ്യ പരിശീലകന്‍ ജോണ്‍ സാഡ്ലര്‍ സന്തോഷം പ്രകടിപ്പിച്ചു. നായരുടെ സമീപനത്തെയും ടീമിനായി റണ്‍സ് നേടിയ രീതിയെയും സാഡ്ലര്‍ പ്രശംസിച്ചു.

അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി അവിശ്വസനീയമായ ചില റണ്‍സ് നേടിയത് മാത്രമല്ല, അദ്ദേഹത്തിന്റെ ശാന്തത, അവന്റെ സ്വഭാവം, കൂടുതല്‍ റണ്‍സിനുള്ള ദാഹം എന്നിവ മികച്ചതായിരുന്നു. അവനെ വീണ്ടും ഞങ്ങളോടൊപ്പം ചേര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സീസണില്‍ അവന്‍ വീണ്ടും ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍ അസറ്റ് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്- സാഡ്ലര്‍ പറഞ്ഞു.

നേരത്തെ, താരത്തിന്‍റെ ഐപിഎല്‍ സാധ്യത കാരണം ഡിസംബര്‍ വരെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് നായരുടെ ലഭ്യതയെക്കുറിച്ച്  സംശയമുണ്ടായിരുന്നു. എന്നിരുന്നാലും, ദുബായില്‍ നടന്ന മിനി ലേലത്തില്‍ അദ്ദേഹം വില്‍ക്കപ്പെടാതെ പോയി. കൗണ്ടി സീസണില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനായി ആദ്യ ഏഴ് മത്സരങ്ങള്‍ കളിക്കും.