ആ താരം കാരണം ഇന്ത്യയിൽ ആർക്കും എന്നെ ഇഷ്ടമില്ല, വലിയ രീതിയിൽ ഉള്ള തെറിയാണ് ഞാൻ കേൾകുന്നത്: മാർട്ടിൻ ഗുപ്റ്റിൽ

ഏകദിന ലോകകപ്പ് മത്സരത്തിലെ 237 റൺസോ, ന്യൂസിലൻഡിനായി അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 13,000 റൺസ് നേടിയതോ അല്ല മറിച്ച് ഒരു റണ്ണൗട്ട് കാരണമാണ് താരത്തെ എല്ലാവരും ഓർക്കുക എന്ന് പറയാം. 2019 ലോകകപ്പ് സെമിഫൈനലിലൂടെയാണ് മാർട്ടിൻ ഗുപ്റ്റിലിനെ ഇന്ത്യൻ ആരാധകർ ഓർക്കുന്നത്. ഇന്ത്യയുടെ ഐസിസി നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഹൃദയസ്‌പർശിയായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്, 2019 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ആ സെമിഫൈനലിൽ ഇന്ത്യ തോറ്റതിൻ്റെ പ്രധാന കാരണമായ ഗുപ്റ്റിലിന്റെ ആ റണ്ണൗട്ടും ശേഷം ഇന്ത്യ പുറത്തായതിന്റെയും അഞ്ചാം വാർഷികമാണ് ഇന്നലെ കഴിഞ്ഞത്.

ആ നിമിഷം ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല. അതോടെ താരം ഇന്ത്യയിൽ വെറുക്കപെട്ടവനായി. ഗുപ്ടിലിൽ നിന്ന് ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പിക്കപ്പ് ആൻഡ് ത്രോ ആയിരുന്നു ഇത്, പക്ഷേ അദ്ദേഹം ധോണിയെ റൺ ഔട്ട് ആക്കുകയും അതിൻ്റെ ഫലമായി ഇന്ത്യ ഫൈനലിൽ തോൽക്കുകയും ചെയ്തതോടെ താരത്തിന് ഹേറ്റേഴ്‌സ് കൂടി.

“എന്തുകൊണ്ടാണ് ഞാൻ ഇന്ന് ഇത്രയധികം വെറുക്കപ്പെടുന്നത് എന്ന് മനസ്സിലായി,” ESPNCricinfo സെമി ഫൈനൽ സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കിട്ടതിന് ശേഷം ഗുപ്ടിൽ അഭിപ്രായപ്പെട്ടു. ‘ഒരു തല ആരാധകനെന്ന നിലയിൽ, ഞാൻ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല’, ‘എന്തുകൊണ്ടാണ് നിങ്ങൾ ധോണിയെ റൺ ഔട്ട് ചെയ്യുന്നത്’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളുമായി ധോണിയുടെ ആരാധകർ അദ്ദേഹത്തിൻ്റെ കമൻ്റ് സെക്ഷൻ സ്പാം ചെയ്തതിനാൽ ഗുപ്റ്റിലിൻ്റെ പഴയ പോസ്റ്റുകൾക്കെല്ലാം വലിയ റീച് ആണ്.

India Tv - Fans comments on Martin Guptill's posts

Read more

ധോനി 65 പന്തിൽ 36 റൺസെടുത്ത് കളിക്കുമ്പോൾ ഇന്ത്യക്ക് 18 പന്തിൽ 37 റൺസ് വേണമായിരുന്നു. ജഡേജ വെറും 57 പന്തിൽ 76 റൺസെടുത്ത് മികച്ച റേറ്റിൽ കളിക്കുക ആയിരുന്നു. 48-ാം ഓവറിൽ ജഡേജ പുറത്തായി. അവസാന രണ്ട് ഓവറിൽ 31 റൺസ് വേണ്ടിയിരുന്ന സമയത്ത് ധോണി, ആദ്യ പന്തിൽ ലോക്കി ഫെർഗൂസനെ സിക്‌സറിന് പറത്തി, രണ്ടാം പന്തിൽ ഡോട്ട് ആയിരുന്നു. എന്നിരുന്നാലും, അടുത്ത പന്തിൽ രണ്ടാം റൺ നേടാനുള്ള ഓട്ടത്തിൽ സൂപ്പർ താരം റൺ ഔട്ട് ആയി മടങ്ങുക ആയിരുന്നു. അതോടെ ഇന്ത്യ ഫൈനൽ എത്താതെ പുറത്തായി.