പാറ്റ് കമ്മിൻസ് എന്ന സ്പീഡ്സ്റ്റർ ബോളർ തന്നെ ഈ വർഷത്തെ ഐ.പി.എലിൽ കൊൽക്കത്ത നിലനിർത്തി ഇല്ലെങ്കിൽ ഈ സീസണിൽ കളിക്കില്ല എന്ന് പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു, കൊൽക്കത്ത നിലനിർത്താൻ സമ്മതിക്കാത്തതോടെ താരം ഈ വര്ഷം ടൂർണമെന്റിൽ ഉണ്ടാകില്ല എന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ സീസണിലൊക്കെ വലിയ പ്രതീക്ഷയോടെ കൊൽക്കത്ത ടീമിലെത്തിച്ച താരം പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല എന്ന് മാത്രമല്ല നിരാശപെടുത്തുകയും ചെയ്തു. ഇന്ത്യൻ പിച്ചുകളിൽ യാതൊരുചലനവും സൃഷ്ടിക്കാൻ പാറ്റിന് സാധിച്ചില്ല, അവസാന ഓവറുകളിൽ വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്.
Read more
കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച കൊൽക്കത്ത ഈ വര്ഷം മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കമ്മിൻസിനെ പോലെ ഒരു താരത്തിന് പകരം ഇംഗ്ലണ്ടിന്റെ സാം കറൻ ആയിരിക്കും കോകതയുടെ ടാർഗറ്റ്.