ഷാ മാത്രമല്ല കേസിൽ കുടുങ്ങിയ വേറെയും പ്രമുഖന്മാരുണ്ട്, സോഷ്യൽ മീഡിയ ആഘോഷിച്ചവർ കുടുങ്ങിയപ്പോൾ

സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതി ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും കാണില്ല. ഐപിഎല്ലും മറ്റ് ടൂർണമെന്റുകളും കാരണം, ക്രിക്കറ്റ് താരങ്ങളുടെ ആരാധകർ താരങ്ങൾക്ക് വേണ്ടി തമ്മിൽത്തല്ല് നടത്തുന്നതും ഈ കാലഘട്ടത്തിൽ നാം കാണുന്ന കാഴ്ചകളാണ്.

എന്നിരുന്നാലും, എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ജീവിതം ഒരുപോലെയല്ല. ചില കളിക്കാർ നിർഭാഗ്യവശാൽ ചില പ്രശ്നങ്ങളിൽ പെടുകയും അവർക്കെതിരെ കേസുകൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ പരാതികൾ ഒകെ അതിന് ഉദാഹരണമാണ്. ഇങ്ങനെ പ്രശ്നങ്ങൾ വരുമ്പോൾ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയ വരുത്തിവെക്കുന്ന കുഴപ്പങ്ങളാണ് ഇത്. ഒരേ സമയം തന്നെ അവർ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നു.

മോഡലായ സ്വപ്ന ഗില്ലുമായിട്ടുള്ള ഷായുടെ പ്രശ്നങ്ങൾ ഒകെ ഇപ്പോഴും തുടരുമ്പോൾ അന്ത്യമവിജയം ആർക്ക് ഒപ്പം ആയിരിക്കും എന്നറിയാൻ കാത്തിരിക്കുക ആണിപ്പോൾ ആരാധകർ. എന്നാൽ ഇത്തരം കേസുകളും പ്രശ്നങ്ങളും ഉണ്ടാകുന്ന ആദ്യത്തെ താരമല്ല ഷാ, അവരിൽ പ്രമുഖരെ നോക്കാം.

1) ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിന്റെ നിലവിലെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന് 2017-ൽ ബ്രിസ്റ്റോളിലെ ഒരു നിശാക്ലബിന് സമീപം ഉണ്ടായ വഴക്കിന്റെ ഭാഗമായി വിവാദത്തിൽ പെട്ടു . സ്റ്റോക്‌സ് അവരിൽ ഒരാളെ കുത്തി, അബോധാവസ്ഥയിലാക്കി. സംഭവത്തിൽ സഹതാരം അലക്‌സ് ഹെയ്‌ൽസും ഉൾപ്പെട്ടിരുന്നു. അതിനുശേഷം കോടതിയിൽ ഹാജരാകുകയും ചെയ്തു.

മോശം സംഭവത്തെത്തുടർന്ന്, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഹെയ്ൽസിനും സ്റ്റോക്സിനും കനത്ത പിഴ ചുമത്തി. സ്വയരക്ഷയ്ക്കാണ് താൻ പ്രവർത്തിച്ചതെന്ന് നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ പറഞ്ഞു. 11 മാസങ്ങൾക്കുശേഷം, സ്റ്റോക്സ് കുറ്റ കുറ്റവിമുക്തനായി

2) വിനോദ് കാംബ്ലി

ഈ മാസം ആദ്യം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ താരം ഉപദ്രവിച്ചു എന്ന് പരാതി നൽകിയിരുന്നു. ദമ്പതികളുടെ 12 വയസ്സുള്ള മകൻ മാതാപിതാക്കൾ തമ്മിലുള്ള വഴക്കിൽ ഇടപെടാൻ ശ്രമിച്ചു, പക്ഷേ കാംബ്ലിയുടെ ഉപദ്രവത്തിൽ ഭാര്യക്ക് പരിക്കേറ്റു. കാംബ്ലി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട് വന്നിട്ടുണ്ട്.

3)യുവരാജ് സിംഗ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് 2021 ഫെബ്രുവരിയിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവിനിടെ ദളിത് സമൂഹത്തോട് നടത്തിയ ‘അനാദരവില്ലാത്ത’ അഭിപ്രായത്തിന്റെ പേരിൽ ഒരു എഫ്‌ഐആർ ഫയൽ ചെയ്തു. യുവി ഒടുവിൽ മാപ്പ് പറഞ്ഞ് രക്ഷപ്പെടുക ആയിരുന്നു.

4)ധനുഷ്ക ഗുണതിലക

ഓസ്‌ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് 2022 ടൂർണമെന്റിനിടെ, ശ്രീലങ്കൻ സ്ക്വാഡ് അംഗം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗുണതിലക തന്നെ ശാരീരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി ആരോപിച്ചു. ഒരു ഡേറ്റിംഗ് ആപ്പിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് തൊട്ടുപിന്നാലെ, ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽ‌സി) അദ്ദേഹത്തെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

5) സൊഹൈൽ തൻവീർ

പാക്കിസ്ഥാന്റെ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ സൊഹൈൽ തൻവീറിനെതിരെ 2011ൽ ഭാര്യ നൊഷീൻ ആഘ പരാതി നൽകിയിരുന്നു. തൻവീർ തന്റെ കുടുംബം തിരഞ്ഞെടുത്ത മറ്റൊരു പെൺകുട്ടിയെ നോഷീനെ അറിയിക്കാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇസ്ലാമാബാദ് വിട്ട് മറ്റൊരു നഗരത്തിലേക്ക് മാറണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഭീഷണിപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു.