2022 ലെ ടി20 ലോകകപ്പിൽ നിന്ന് ജസ്പ്രീത് ബുംറ പുറത്താകുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ്, ടീം ഇന്ത്യ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമെന്ന് സമ്മതിച്ചു. “ഒരുപക്ഷേ ടി20യിലെ ഏറ്റവും മികച്ച ബൗളർ” എന്നാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളറെ അദ്ദേഹം വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച (സെപ്റ്റംബർ 29) ഒരു പിടിഐ റിപ്പോർട്ട്, നടുവേദന മൂലം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയുടെ ലീഡ് പേസർ ലഭ്യമല്ലെന്ന് അവകാശപ്പെട്ടു. വെള്ളിയാഴ്ച സിഡ്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ബുംറയെ പ്രശംസിച്ച് ഹേസിൽവുഡ് പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം ടി20യിലെ ഏറ്റവും മികച്ച ബൗളർ അദ്ദേഹമായിരിക്കും. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ ജോലി നല്ല രീതിയിലാം ചെയ്യുന്നത്. അവന്റെ യോർക്കറുകൾ ഇന്ത്യ എന്തായാലും മിസ് ചെയ്യുമെന്ന് ഉറപ്പാണ്.”
“അവർ അവനെ ശരിക്കും മിസ് ചെയ്യാൻ പോകുന്നു,” താരം കൂട്ടിച്ചേർത്തു. 20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് അപ്രതീക്ഷിത തിരിച്ചടിയായി സൂപ്പർ താരം ബുംറ പരിക്കേറ്റ് പുറത്തായത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ താരത്തിന് ഇനിയൊരു 6 മാസം കഴിയാതെ കളിക്കളത്തിൽ തിരികെയെത്താൻ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും പരിക്കേറ്റ ബുംറക്ക് പകരം ഇന്ത്യ മുഹമ്മദ് സിറാജിനെയാണ് പകരക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ടി20 ലോകകപ്പിലേക്ക് ഉള്ള റിസേർവ് ടീമിൽ പോലൂംമ് ഇടം കിട്ടാത്ത സിറാജ് ഓസ്ട്രേലിയയുമായി നടന്ന ടെസ്റ്റ് പാരമ്പരയോടെയാണ് തന്റെ ടീമിലേ സ്ഥാനം ഉറപ്പിച്ചത്. എല്ലാ ഫോര്മാറ്റിലും മോശമല്ലാത്ത പ്രകടനം നടത്തുന്ന സിറാജിന് സ്ഥിരത ഇല്ലെന്നുള്ളതാണ് ആക്കെ ഉള്ള പ്രശ്നം. അടി കിട്ടിയാൽ തല്ലുമാല പോലെ ഉള്ള പ്രഹരം താരത്തിന് കിട്ടും.
Read more
എന്തിരുന്നാലും ഐ.പി.എലിൽ ബാംഗ്ലൂരിനായി ഉൾപ്പടെ നടത്തിയ പ്രകടനം ആവർത്തിക്കാനായാൽ ലോകകപ്പിൽ ബുംറയുടെ അഭാവം ഒരു പരിധി വരെ മറക്കാൻ താരത്തിനാകും.