മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാർ ഇഷാൻ കിഷനെ പ്രശംസിക്കുകയും ഭാവിയിൽ ടീം ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇടംപിടിക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിയോടെ, ഇപ്പോൾ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത ലെവലിലേക്ക് താരം എത്തിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്നിംഗ്സ് ആരംഭിച്ച കിഷൻ, 2023 ഏകദിന ലോകകപ്പ് ടീമിലേക്ക് തന്റെ പേര് ഒഴിവാക്കാതിരിക്കാനുള്ള അവസരം പൂർണ്ണമായും ഉപയോഗിച്ചു. ശിഖർ ധവാൻ ഇനി ഇന്ത്യൻ ടീമിന്റെ സ്കീമിൽ ഇല്ലെന്ന് ഉറപ്പിക്കാം എന്നതിനാൽ തന്നെ ഇഷാനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് പറയുന്നത്.
“ശിഖർ ധവാന്റെ അഭാവത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആരാണ് ഓപ്പൺ ചെയ്യാൻ പോകുന്നത് എന്നതിനെ സംബന്ധിച്ചിടത്തോളം,ഇനി ഒരു ചോദ്യം ഇല്ല . ബംഗ്ലാദേശ് പരമ്പരയിൽ അദ്ദേഹം കാണിച്ച തരത്തിലുള്ള ഫോമിന് അത് ഇഷാൻ കിഷനായിരിക്കണം.”
ബംഗാർ തുടർന്നു:
അതുമാത്രമല്ല, ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്ത്യയിലെത്തിയപ്പോൾ കളിച്ച രീതിയും അത് ഉറപ്പിക്കാൻ സഹായിക്കുന്നു.രോഹിത് ശർമ്മയ്ക്കൊപ്പം വളരെക്കാലം ഓർഡറിന്റെ മുകളിൽ ബാറ്റ് ചെയ്യാൻ അവൻ ഉണ്ടാകും..
Read more
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിൽ കിഷൻ താരതമ്യേന മികച്ച ഔട്ടിംഗ് നടത്തി. തന്റെ ജന്മനാടായ റാഞ്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ 93 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ ഏഴ് വിക്കറ്റിന് വിജയിപ്പിച്ച് പരമ്പരയിൽ സജീവമായി പ്രതീക്ഷ നിലനിർത്താൻ സഹായിച്ചു.