ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഒരു താരലേലം കൂടി പൂര്‍ത്തിയായി ടീമുകള്‍ സജ്ജമാകുമ്പോള്‍ ആരാധകരെ ഞെട്ടിച്ചത് പ്രതീക്ഷയോടെ കാത്തിരുന്ന ചില വമ്പന്‍ താരങ്ങളെ ഒരു ടീമും വാങ്ങാന്‍ കൂട്ടാക്കാതിരുന്നത്. ലേലത്തില്‍ ആരും വാങ്ങാതെ പോയ ആ 76 പേരില്‍ സുരേഷ് റെയ്‌നയും സ്റ്റീവ് സ്മിത്തും ഇശാന്ത് ശര്‍മയും ആരോണ്‍ ഫിഞ്ചുമടക്കം വലിയൊരു താരനിര തന്നെയുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വമ്പന്‍ റെക്കോഡുള്ള താരമാണ് സുരേഷ് റെയ്‌നയെ 2011 ല്‍ 11 കോടിയ്ക്കായിരുന്നു ചെന്നൈ നിലനിര്‍ത്തിയത്. 2019 ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ചു ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി. 2020 സീസണില്‍ വ്യക്തിഗത കാരണം പറഞ്ഞ് മാറി നിന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ഐപിഎല്ലില്‍ 200 കളികള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായി. ധോണി, രോഹിത്ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക് എന്നവിര്‍ക്കൊപ്പമാണ് റെയ്‌ന ഈ റെക്കോഡ് പങ്കുവെച്ചത്. റെയ്‌നയാണ് ഏറ്റവും കുടുതല്‍ ക്യാച്ച് എടുത്തിട്ടുള്ള താരവും. 102 ക്യാച്ചുകളാണ് താരം എടുത്തിട്ടുള്ളത്. ഐപിഎല്ലില്‍ 100 സിക്‌സറുകള്‍ പറത്തിയ രണ്ടാമത്തെ താരമായി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് പിന്നിലും നില്‍ക്കുന്നു.
ഇത്തവണ താരത്തിന്റെ അടിസ്ഥാനവില രണ്ടുകോടിയായിരുന്നിട്ടും വാങ്ങാന്‍ ആരും എത്തിയില്ല. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ആരം വാങ്ങാന്‍ എത്താതിരുന്ന മറ്റൊരു വമ്പന്‍. രണ്ടു കോടിയായിരുന്നു സ്റ്റീവ് സ്മിത്തിന്റെയും അടിസ്ഥാന വില. പക്ഷേ താരത്തെ വാങ്ങാന്‍ ആരുമെത്തിയില്ല. 2018 മുതല്‍ രാജസ്ഥാന്‍ ടീമിനൊപ്പം കളിക്കുന്ന താരത്തിന്റെ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനമായിരുന്നു ഇത്തവണ താരത്തില്‍ ആരുടേയും ശ്രദ്ധ പതിയാതെ പോകാന്‍ കാരണമായത്.
സ്മിത്തിനൊപ്പം നാട്ടുകാരനും സഹതാരവുമായി ആരോണ്‍ ഫിഞ്ചിനും ആവശ്യക്കാര്‍ ഉണ്ടായില്ല. രണ്ടുകോടിയായിരുന്നു അടിസ്ഥാന വില. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ അനേകം റെക്കോഡുകളുടെ ഉടമയായ ഫിഞ്ചിനെ എടുക്കാന്‍ ആരും വരാതിരുന്നത് ഏറെ കൗതുകകരമായിരുന്നു. ട്വന്റി20 യില്‍ രണ്ടോ മൂന്നോ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ പേരിലുള്ള താരമാണ് ഫിഞ്ച്. 2018 ല്‍ സിംബാബ്‌വേയ്ക്ക് എതിരേ 172 റണ്‍സ് അടിച്ചുകൂട്ടി ട്വന്റി20 യിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിന് ഉടമയായിരുന്നു. 2013 ല്‍ ഇംഗ്‌ളണ്ടിനെതിരേ നേടിയ 156 ആയിരുന്നു തിരുത്തിയത്. രണ്ടുകോടി അടിസ്ഥാന വിലയിട്ട ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയും ഐപിഎല്‍ ലേലത്തില്‍ ഇത്തവണ ആരും തേടി വന്നില്ല്
Read more
ആദില്‍ റഷീദ്- അടിസ്ഥാന വില 2 കോടി ഇംറാന്‍ താഹിര്‍- അടിസ്ഥാന വില-2 കോടി ആദം സാംബ- അടിസ്ഥാന വില- 2 കോടി ചേതേശ്വര്‍ പൂജാര- അടിസ്ഥാന വില- 50 ലക്ഷം തബ്രീസ് ഷംസി- അടിസ്ഥാന വില- 1 കോടി ഇശാന്ത് ശര്‍മ- അടിസ്ഥാന വില – 1.5 കോടി ഇയാന്‍ മോര്‍ഗന്‍- അടിസ്ഥാന വില – 1.5 കോടി, മാര്‍നസ് ലെബുഷാനേ – ഒന്നരക്കോടി, ഡേവിഡ് മലാന്‍- അടിസ്ഥാന വില – 1.5 കോടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍- അടിസ്ഥാന വില- 75 ലക്ഷം ഷെല്‍ഡണ്‍ കോര്‍ട്രെല്‍- അടിസ്ഥാന വില- 75 ലക്ഷം ഇവരൊന്നും വിറ്റുപോയില്ല.