ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന് ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പര അവിഭാജ്യമാണ്. 50 ഓവര്‍ ടൂര്‍ണമെന്റിനുള്ള തങ്ങളുടെ ടീമിനെയും തന്ത്രങ്ങളെയും മെച്ചമാക്കാനുള്ള ഇന്ത്യയ്ക്ക് ലഭിക്കുന്ന അവസാന അവസരമാണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങള്‍.
അതേസമയം, ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ താന്‍ മുന്നോട്ട് വയ്ക്കുന്ന മധ്യനിരയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഏകദിനത്തില്‍ നാലാം സ്ഥാനത്തെ് തിലക് വര്‍മ്മയെക്കാള്‍ ശ്രേയസ് അയ്യരെയാണ് ബംഗാര്‍ തിരഞ്ഞെടുത്തത്. സാധുവായ ന്യായവാദത്തോടെ അദ്ദേഹം അതിനെ പിന്താങ്ങി.
എന്നെ സംബന്ധിച്ചിടത്തോളം തിലക് വര്‍മ്മയ്ക്ക് ഈ 50 ഓവര്‍ ടീമില്‍ ഇടം ലഭിച്ചേക്കില്ല. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ഉറപ്പാണ്. ശ്രേയസ് അയ്യര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്തായാലും ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ നന്നായി കളിച്ചു. അതിനാല്‍, അവന്‍ നിങ്ങളുടെ ഓട്ടോമാറ്റിക് നമ്പര്‍ 4 ചോയ്സാണ്.
കൂടാതെ ഒരു വിക്കറ്റ് കീപ്പര്‍-ബാറ്ററെന്ന നിലയില്‍, കെ.എല്‍ രാഹുല്‍. ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ പ്രധാനപ്പെട്ട റണ്ണുകള്‍ നേടുകയും ചെയ്തു. അതിനാല്‍ കെ.എല്‍. രാഹുല്‍ എന്റെ അഞ്ചാം നമ്പറായിരിക്കും. ഒരു ബാക്കപ്പ് എന്ന നിലയില്‍, സഞ്ജു സാംസണിന് നിങ്ങള്‍ ആ സ്ഥാനം നല്‍കണമെന്ന് ഞാന്‍ കരുതുന്നു.
Read more
കാരണം ഏകദിന ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു സാംസണ്‍. അതിനാല്‍, ഒരു ബാക്കപ്പ് ഉണ്ടായിരിക്കണം. അത് സഞ്ജു സാംസണായിരിക്കണം. ഋഷഭ് പന്ത് ടി20, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ കളിക്കുന്നു. പക്ഷേ ഇത് ഏകദിന ഫോര്‍മാറ്റാണ്. അവിടെ അദ്ദേഹം തന്റെ സമയത്തിനായി കാത്തിരിക്കേണ്ടിവരും- സഞ്ജയ് ബംഗാര്‍ നിരീക്ഷിച്ചു.