ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ നാണക്കേട് അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ സെമി കടക്കാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന് പരാജയപ്പെട്ടത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പാകിസ്ഥാന്റെ പരാജയത്തില്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ് അവരുടെ സ്പിന്നര്‍ മുഹമ്മദ് നവാസ്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ പാകിസ്ഥാന്റെ പരാജയം. ആ മത്സരത്തില്‍ അവസാന ഓവറില്‍ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ നവാസ് ലെഗ്സൈഡില്‍ വൈഡ് എറിഞ്ഞു. അടുത്ത പന്തില്‍ നവാസിനെ ബൗണ്ടറി പായിച്ചാണ് അശ്വിന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
സമാനരീതിയലാണ് നവാസ് ഇന്നലേയും പന്തെറിഞ്ഞത്. നവാസ് പന്തെറിയാന്‍ വരുമ്പോള്‍ അഞ്ച് റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഷംസി സിംഗിള്‍ നേടി. രണ്ടാം പന്തില്‍ അശ്വിനെതിരെ എറിഞ്ഞത് പോലെ ലെഗ് സൈഡിലേക്ക് പന്തെറിഞ്ഞ നവാസിന് കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ കേശവ് മഹാരാജ് ഒരു ഗ്ലാന്‍സിലൂടെ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
പന്ത് ബൗണ്ടറി പോയതോടെ നായകന് ബാബര്‍ അസമിന് ദേഷ്യം അടക്കിവെക്കാനായില്ല. അദ്ദേഹം നവാസിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുത്ത് താരത്തെ ശാസിക്കുന്നത് മൈതാനത്ത് കാണാനായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
Babar Azam in 2021 T20 WC – Nobody should point out finger at one person this should not happen, not in this team…specially Nawaz.
Babar Azam today#PAKvsSA pic.twitter.com/pnnSiSjyNn
— The Right Wing Guy (@T_R_W_G) October 27, 2023
Read more