ഏകദിന ലോക കപ്പ് ഇന്ത്യയില്‍; പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി

അടുത്ത പത്തു വര്‍ഷത്തെ ഐസിസി ടൂര്‍ണമെന്റുകളുടെ വേദികള്‍ നിശ്ചയിക്കപ്പെട്ടു. അതില്‍ മൂന്നെണ്ണത്തിന് ഇന്ത്യ ആതിഥ്യമൊരുക്കും.

എട്ട് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂളാണ് ഐസിസി പ്രഖ്യാപിച്ചത്. നാല് ട്വന്റി20 ലോക കപ്പുകള്‍, രണ്ട് ഏകദിന ലോക കപ്പുകള്‍, രണ്ട് ചാമ്പ്യന്‍സ് ട്രോഫികള്‍ എന്നിവയാണവ. പന്ത്രണ്ട് വ്യത്യസ്ത രാജ്യങ്ങളായി ഈ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെടും.

Read more

2023 ഏകദിന ലോക കപ്പ്, 2026 ടി20 ലോക കപ്പ്, 2029 ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ഇന്ത്യയില്‍ അരങ്ങേറുക. ടി20 ലോക കപ്പില്‍ ശ്രീലങ്ക ഇന്ത്യയുടെ സഹ ആതിഥേയരാകും. 2025 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റാണ് പാകിസ്ഥാന് അനുവദിച്ചിരിക്കുന്നത്.