ഏകദിന ലോകകപ്പ്: കിവീസിനെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് തന്ത്രം ഉപദേശിച്ച് ഇതിഹാസം

ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ സംഭവിക്കാന്‍ പോവുകയാണ്. നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇരുടീമും ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയിലേയും 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും തോല്‍വിയ്ക്ക് പകരം വീട്ടാനാണ് ഇന്ത്യന്‍ പുറപ്പാട്. ഇപ്പോഴിതാ കിവീസിനെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് വഴി ഉപദേശിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. ഇന്ത്യയുടെ മാനസിക നിലയുടെ പ്രാധാന്യത്തെക്കുറിച്ചാണ് റിച്ചാര്‍ഡ്സ് പറയുന്നത്.

ഇങ്ങനെയാവും കളിക്കാന്‍ പോവുകയെന്ന കൃത്യമായ തീരുമാനം മനസിലുണ്ടാവണം. ഡ്രസിംഗ് റൂമിനുള്ളില്‍ത്തന്നെ ഇത്തരമൊരു തീരുമാനം എല്ലാവര്‍ക്കും ഉണ്ടാവണം. എല്ലാ തോക്കുകളും നിറയൊഴിക്കാന്‍ തയ്യാറാക്കണം. ഈ മനോഭാവമാണ് ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് കാരണം. ഇതിന് മാറ്റമുണ്ടായാല്‍ വിധിയും മാറും- റിച്ചാര്‍ഡ്സ് പറഞ്ഞു.

മുംബൈയിലാണ് സെമി പോരാട്ടം നടക്കാന്‍ പോകുന്നത്. ഇവിടെ ഇന്ത്യക്ക് മികച്ച റെക്കോഡാണുള്ളത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ റെക്കോഡാണ് മുംബൈയില്‍ ഉള്ളത്.

Read more

2019ല്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. നാട്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത് എന്നതിനാല്‍ 2011ന് ശേഷം  കപ്പുയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്കുള്ളത്.