അയ്യേ കപിലൊക്കെ ചെറുത്, 13 ട്രോഫികൾ ഉള്ള എന്റെ മകന്റെ മുന്നിൽ അവൻ എത്ര നിസാരം; കുറ്റം പറച്ചിലുമായി യോഗ്‌രാജ് സിംഗ്

ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ് മറ്റൊരു വിവാദ പരാമർശം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എംഎസ് ധോണിയെ സ്ഥിരമായി പരിഹസിച്ച് സംസാരിക്കുന്ന യുവിയുടെ പിതാവ് കപിൽ ദേവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുവരാജിൻ്റെ അന്താരാഷ്ട്ര കരിയറിനെ ധോണി തകർത്തുവെന്ന് യോഗ്‌രാജ് അടുത്തിടെ പറഞ്ഞിരുന്നു. ധോണി തന്നെ പിന്തുണച്ചിരുന്നെങ്കിൽ തൻ്റെ മകന് 4-5 വർഷം കൂടി ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സീ സ്വിച്ചുമായുള്ള സംഭാഷണത്തിൽ യോഗ്‌രാജ് കപിലിനെ പരിഹസിച്ചു. 1981-ൽ ദേശീയ ടീമിൽ നിന്ന് യോഗ്‌രാജിനെ പുറത്താക്കിയതിന് ശേഷം കപ്പലുമായി യോഗ്‌രാജ് നല്ല ബന്ധം ആസ്വദിക്കുന്നില്ല. യോഗ്‌രാജ് പറയുന്നതനുസരിച്ച്, അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിൽ കപിൽ ആയിരുന്നു.

ധോണിയെ കുറ്റം പറയുന്ന അതെ ആവേശത്തിൽ തന്നെ കപിലിനെയും യുവിയുടെ പിതാവ് കുറ്റം പറയാറുണ്ട്. 2017 ൽ ഒരു അഭിമുഖത്തിൽ, യുവരാജ് സിംഗ് ജനിച്ചപ്പോൾ കപിൽ തന്നോട് ചെയ്ത അനീതിക്ക് പ്രതികാരം ചെയ്യാൻ തൻ്റെ മകനെ ഓൾറൗണ്ടറാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

യുവരാജ് തൻ്റെ കരിയറിൽ 13 പ്രധാന ട്രോഫികൾ നേടിയെന്നും കപിലിന് ലോകകപ്പ് മാത്രമേയുള്ളൂവെന്നും തൻ്റെ ഏറ്റവും പുതിയ ആക്രമണത്തിൽ യോഗരാജ് പറഞ്ഞു. “ലോകം മുഴുവൻ നിന്നെ ശപിക്കുന്ന അവസ്ഥയിൽ നിന്നെ ഞാൻ വിടുമെന്ന് ഞാൻ കപിലിനോട് പറഞ്ഞിരുന്നു. യുവരാജിന് 13 ട്രോഫികളുണ്ട്, നിങ്ങൾക്ക് ഒരു ലോകകപ്പ് മാത്രമേ കാണിക്കാനുള്ളൂ,” യോഗ്‌രാജ് സിംഗ് പറഞ്ഞു.