ഓഹോ അപ്പോൾ അതാണ് കാര്യം, രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ലക്നൗ ഉടമ; നിലനിർത്താതെ ഇരുന്നത് ആ കാരണം കൊണ്ട്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക, ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പുള്ള റീടെൻഷനിൽ കെഎൽ രാഹുലിനെ ഫ്രാഞ്ചൈസി നിലനിർത്താത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ്. വ്യക്തിഗത മികവിന് പകരം ടീമിന് പ്രാധാന്യം നൽകുന്ന ആളുകളെയാണ് തനിക്ക് ആവശ്യം എന്ന നിലപാടാണ് ലക്നൗ ഉടമ പറഞ്ഞത്.

മൂന്ന് സീസണുകളിലും എൽഎസ്ജിയുടെ ക്യാപ്റ്റനായിരുന്ന രാഹുലിനെ ടീം നിലനിർത്തിയിരുന്നില്ലa. ലഖ്‌നൗ നിലനിർത്തിയ ഏക വിദേശ താരം നിക്കോളാസ് പൂരനാണ്. കൂടാതെ ആയുഷ് ബഡോണി, മൊഹ്‌സിൻ ഖാൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ് എന്നിവരെയും ടീം മെഗാ ലേലത്തിന് മുമ്പ് തന്നെ ടീമിൽ നിലനിർത്തി.

തങ്ങളുടെ ബൗളിംഗ് ആക്രമണം മികച്ചത് ആക്കാൻ ആഗ്രഹിച്ചു എന്ന് ഗോയങ്ക പറഞ്ഞു. “വ്യക്തിഗത ലക്ഷ്യങ്ങളും അഭിലാഷങ്ങളുമല്ല, വിജയിക്കാൻ ആഗ്രഹിക്കുന്ന, ടീമിനെ ഒന്നാമതെത്തിക്കുന്ന കളിക്കാർക്കൊപ്പം പോകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ലഭ്യമായ പേഴ്‌സ് ഉപയോഗിച്ച് ഏറ്റവും മികച്ചവരെ ടീമിൽ ഉൾപെടുത്താൻ ഞങ്ങൾ ശ്രമിച്ചു,”

“മുൻ സീസണിൽ ഞങ്ങൾക്ക് ശക്തമായ ബൗളിംഗ് യൂണിറ്റ് ഉണ്ടായിരുന്നു, അതുകൊണ്ടാണ് ബിഷ്‌നോയിയും മൊഹ്‌സിനും മായങ്കും തുടരുന്നത്. പൂരൻ ഞങ്ങളുടെ ഏറ്റവും മികച്ച താരമാണ്. ആയുഷ് ഞങ്ങൾക്ക് ഗംഭീരമായിരുന്നു, ”അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എൽഎസ്ജി തോറ്റതിന് പിന്നാലെ കെഎൽ രാഹുലിനെ ഗോയങ്ക പാരസായമായിട്ട് ശകാരിച്ചിരുന്നു.