ഒരൊറ്റ ഓവർ വഴങ്ങിയ 43 റൺസ്, നാണക്കേടിന്റെ റെക്കോഡുമായി ഒലി റോബിൻസൺ; വീഡിയോ കാണാം

സസെക്സും ലെസ്റ്റർഷെയറും തമ്മിലുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ രണ്ട് മത്സരത്തിൽ ഒരു ഓവറിൽ 43 റൺസ് വഴങ്ങി സസെക്സ് താരം ഒലി റോബിൻസൺ വാർത്തകളിൽ നിറഞ്ഞു. ലൂയിസ് കിംബർ ആയിരുന്നു ഇത്രയധികം പ്രഹരം ഏൽപ്പിച്ച ബാറ്റർ അദ്ദേഹം ഇംഗ്ലീഷ് ബോളറെ തല്ലി കൊല്ലുക ആയിരുന്നു എന്ന് പറയാം. കിംബർ ആദ്യ പന്ത് സിക്സറിന് പറത്തിയാണ് തുടങ്ങിയത്. രണ്ടാം പന്ത് ആകട്ടെ അത് ഒരു ബൗണ്ടറി ആയിട്ടാണ് കലാശിച്ചത്. കൂടാതെ അത് ഒരു നോ-ബോൾ ആയിരുന്നു, അതായത് ആ പന്തിൽ കിട്ടിയത് 6 റൺസാണ്. കൗണ്ടി ചാമ്പ്യൻഷിപ്പിലെ നിയമങ്ങൾ അനുസരിച്ച്, ഒരു ബൗളർ നോ ബോൾ എറിഞ്ഞാൽ ആകെ രണ്ട് റൺസ് കൂട്ടിച്ചേർക്കപ്പെടും.

അടുത്ത രണ്ട് പന്തുകളിൽ ബാറ്റർ ഒരു ബൗണ്ടറിയും ഒരു സിക്സും നേടി. നാലാം പന്തിൽ കിംബർ ഒരു ബൗണ്ടറി നേടി. അവിടെ ഓവറിലെ രണ്ടാമത്തെ നോ-ബോൾ ഒലി എറിഞ്ഞു, മറ്റൊരു ബൗണ്ടറി പറത്തി കിംബർ അതിന്റെ ആനുകൂല്യം മുതലെടുത്തു. അദ്ദേഹത്തിന് വീണ്ടും ബൗൾ ചെയ്യേണ്ടി വന്നു, പക്ഷേ ബാറ്റർ മറ്റൊരു ബൗണ്ടറി നേടുക ആയിരുന്നു. ആറാമത്തെ പന്ത് വീണ്ടും ബൗണ്ടറി കടന്നു, താരം അതും നോ ബോൾ ആയിട്ടാണ് എറിഞ്ഞത്.

റോബിൻസൺ ഒടുവിൽ തൻ്റെ ലൈനും ലെങ്തും ടൈറ്റ് ആക്കുകയും അവസാന പന്തിൽ 1 റൺസ് മാത്രം വിട്ടുകൊടുക്കുകയും ചെയ്തു. ഓവറിൽ മൂന്ന് നോ ബോളുകളാണ് താരം എറിഞ്ഞത് എന്നതും ശ്രദ്ധിക്കണം. ഓവർ ആരംഭിക്കുമ്പോൾ 72 റൺസ് എടുത്ത് ക്രീസിൽ നിന്ന കിംബർ ആകട്ടെ ഓവറിൽ തന്നെ സെഞ്ച്വറി അടിക്കുകയും ചെയ്തു.

Read more

രണ്ട് ദിവസം മുമ്പ് സറേയും വോർസെസ്റ്റർഷെയറും തമ്മിലുള്ള കൗണ്ടി മത്സരത്തിൽ ഷൊയ്ബ് ബഷീർ സമാനമായി ഒരു ഓവറിൽ 38 റൺസ് വഴങ്ങിയിരുന്നു, റെക്കോർഡ് ബുക്കുകളിൽ നിന്ന് തൻ്റെ പേര് മായ്ച്ചതിന് ഇംഗ്ലണ്ട് സഹതാരത്തിന് അദ്ദേഹം നന്ദി പറയും എന്ന് ഉറപ്പാണ്.