മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് 2022 മത്സരത്തിന്റെ അവസാന ഓവറിൽ വിരാട് കോഹ്ലിയുടെ സ്റ്ററൈറ് സിക്സ് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഹാരിസ് റൗഫ് പറയുന്നു. എന്നിരുന്നാലും, കോഹ്ലി വീണ്ടും ഇത്തരമൊരു ഷോട്ട് കളിക്കില്ല എന്നതാണ് തന്റെ അഭിപ്രായമെന്നും റൗഫ് പറഞ്ഞു.
ലോകകപ്പിലെ ആവേശ മത്സരത്തിൽ എട്ട് പന്തിൽ 28 റൺസ് വേണ്ടിയിരിക്കെ, കോഹ്ലി 2സിക്സറുകൾ
പറത്തിയതോടെ നാടകീയമായ ഫിനിഷിൽ ഇന്ത്യ വിജയിച്ചു. കോഹ്ലിയുടെ ആ ഷോട്ടുകൾ ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിക്സുകൾ തന്നെ ആയിരുന്നു.
‘ഹസ്ന മന ഹേ’ എന്ന ജനപ്രിയ ഷോയിൽ, കോഹ്ലിയുടെ അവിശ്വസനീയമായ ഓവർഹെഡ് സിക്സ് തന്നെ ‘വ്രണപ്പെടുത്തി’ എന്ന് റൗഫ് പറഞ്ഞു. എന്നിരുന്നാലും, അത്തരം ഷോട്ടുകൾ എല്ലാ കളിക്കാൻ കോഹ്ലിക്ക് സാധിക്കില്ലെന്നും പറഞ്ഞു.
Read more
“തീർച്ചയായും, അത് ഒരു സിക്സറിന് പോയപ്പോൾ അത് വേദനിച്ചു. പക്ഷേ ഇത് എന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. എന്തോ തെറ്റായി സംഭവിച്ചുവെന്ന് ഞാൻ കരുതി. ക്രിക്കറ്റ് അറിയുന്ന ആർക്കും അറിയാം അവൻ എങ്ങനെയുള്ള കളിക്കാരനാണെന്ന്. അയാൾക്ക് അത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്തരം ഷോട്ടുകൾ വളരെ വിരളമാണ്; നിങ്ങൾക്ക് അവ വീണ്ടും വീണ്ടും അടിക്കാൻ കഴിയില്ല. അവന്റെ ടൈമിംഗ് മികച്ചതായിരുന്നു, അതുകൊണ്ട് അത് സിക്സിന് പോയി.”