നിലവില്‍ ഏഷ്യ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാള്‍.., പക്ഷേ...

ലിറ്റന്‍ കുമാര്‍ ദാസ് ഏതെങ്കിലും ഒരു പ്രമുഖ ക്രിക്കറ്റ് ടീമിലായിരുന്നെങ്കില്‍ കിട്ടിയേക്കാമായിരുന്ന അപ്രീസിയേഷനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ലിറ്റന്‍ ബംഗ്ലാദേശ് ഇന്നേവരെ പ്രൊഡ്യൂസ് ചെയ്തതില്‍ വെച്ച് ഏറ്റവും സ്‌റ്റൈലിഷ് ബാറ്റര്‍ മാത്രമല്ല അവരുടെ ഒരു ക്രൈസിസ് മാനേജര്‍ കൂടിയാണ്.

2021ല്‍ ചാറ്റോഗ്രാമില്‍ പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 49/4 ന് പതറുമ്പോള്‍ നേടുന്ന 114 റണ്‍സ്. അതേ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ 43/5 ല്‍ നേടുന്ന 59 റണ്‍സ്. 2022ല്‍ ന്യൂസിലന്റിലെ മൗണ്ട് മോഗാന്യൂയില്‍ ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തില്‍ നേടിയ 86 റണ്‍സ്.

അതേ സീരിസില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഒരു സബ് കോണ്ടിനെന്റല്‍ ബാറ്ററുടെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നും ലിറ്റന്‍ കളിക്കുന്നു. 102 (114). ടീം മേറ്റ്‌സില്‍ ഒരാള്‍ക്ക് പോലും 39 റണ്‍സിനപ്പുറം പോകാന്‍ കഴിഞ്ഞിരുന്നില്ല.

2022 ല്‍ മിര്‍പ്പൂരില്‍ ശ്രീലങ്കക്ക് എതിരെ ആദ്യ ഇന്നിങ്‌സില്‍ 24/5 ന് പതറുന്ന സമയത്ത് ഇറങ്ങി നേടിയ 141 റണ്‍സ്… രണ്ടാം ഇന്നിങ്‌സില്‍ 23/4 എന്ന അവസ്ഥയില്‍ നിന്നും നേടിയ 52 റണ്‍സ്. 2022ല്‍ വീണ്ടും മിര്‍പ്പൂരില്‍ ഇന്ത്യക്കെതിരെ 113/6 എന്ന സ്‌കോറില്‍ നിന്നും വിജയത്തിന് അടുത്ത് വരെ എത്തിച്ച 98 ബോളില്‍ നിന്നും നേടിയ 73 റണ്‍സ്.

ഏറ്റവുമൊടുവില്‍ റാവല്‍പിണ്ടിയില്‍ 26/6 എന്ന നിലയില്‍ നിന്നും ബംഗ്ലാദേശിനെ 262 റണ്‍സിലെത്തിക്കാന്‍ നേടിയ 138 റണ്‍സ്. ചുരുക്കത്തില്‍ 2021 ന് ശേഷം 46 ശരാശരിയില്‍ 1741 റണ്‍സാണ് ലിറ്റന്‍ നേടിയിരിക്കുന്നത്. ഒരു വിക്കറ്റ് കീപ്പറെ സംബന്ധിച്ച് ഒരു മികച്ച സ്റ്റാറ്റ്‌സ് തന്നെയാണ്. നിലവില്‍ ഏഷ്യ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാള്‍ തന്നെയാണ് ലിറ്റന്‍ ദാസ്

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍