ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ പരിശീലനത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ടീം ബസ് തന്നെ കൂട്ടാതെ മുന്നോട്ട് പോകുന്നത് കണ്ട് അത് പിടിക്കാൻ ഓടുന്ന ഒരു വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഈ സീസണിലാണ് ടീമിന്റെ നായകനായി രഹാനയെ ടീം മാനേജ്മെന്റ് നിയമിച്ചത്.
ലേലത്തിൽ ആദ്യ റൗണ്ടിൽ വിൽക്കപ്പെടാത്തതിനെത്തുടർന്ന്, ആക്സിലറേറ്റഡ് റൗണ്ടിൽ അജിങ്ക്യ രഹാനെയെ ₹1.5 കോടി എന്ന അടിസ്ഥാന വിലയ്ക്ക് കെകെആർ സ്വന്തമാക്കി. നേരത്തെ രാജസ്ഥാൻ, ചെന്നൈ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള രഹാനെ ചെന്നൈ കിരീടം നേടിയ 2023 ൽ മികവ് കാണിച്ചിരുന്നു.
അതേസമയം ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ രഹാനെ നയിക്കുന്ന കെകെആർ ആർസിബിയെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്തായാലും ആദ്യ മത്സരത്തിന് വമ്പൻ ഉത്‌ഘാടന മാമാങ്കം അടക്കം ഒരുക്കിയ സാഹചര്യത്തിൽ മത്സരം നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം ടീമുകൾ എല്ലാവരും അതിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ആവേശകരമായ ഒരു ഐപിഎൽ സീസണാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
KKR team bus leaving without their captain Rahane 😭😭 pic.twitter.com/j9GjlqyKcl
— Pick-up Shot (@96ShreyasIyer) March 21, 2025