അവനെ അംഗീകരിക്കാൻ നമ്മുടെ ആരാധകർക്ക് പറ്റില്ല, അഹങ്കാരി എന്ന് മുദ്രകുത്തി വെച്ചിരിക്കുകയാണ്; സൂപ്പർ താരത്തെക്കുറിച്ച് മോഹിത് ശർമ്മ

ക്യാപ്റ്റൻ എന്ന നിലയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മികച്ച നിലവാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് പേസർ മോഹിത് ശർമ്മ. 2022, 2023 വർഷങ്ങളിലെ ആദ്യ രണ്ട് ഐപിഎൽ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്നു ഹാർദിക്, അവിടെ ആദ്യ സീസണിൽ ടീം വിജയിയും റണ്ണേഴ്‌സ് അപ്പ് കിരീടവും നേടി.

എന്നിരുന്നാലും, ഐപിഎൽ 2024 സീസണിന് മുമ്പ് പാണ്ഡ്യ ടീം വിട്ട് തൻ്റെ മുൻ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2024-ൽ അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. ഗുജറാത്ത് ടൈറ്റൻസിനും കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോയത്. പോയിൻ്റ് പട്ടികയിൽ അവർ എട്ടാം സ്ഥാനത്തെത്തി.

മുംബൈ ഇന്ത്യൻസിൽ ചേർന്നതിന് ശേഷം താരത്തിന് ഒരുപാട് ട്രോളുകൾ കിട്ടിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഈ റോളിൽ മാറ്റിയതിന് അദ്ദേഹത്തിൻ്റെ ടീം മുംബൈ ഇന്ത്യൻസിൻ്റെ ആരാധകർ അദ്ദേഹത്തെ വിമർശിച്ചു. അടുത്തിടെ, ഗുജറാത്ത് ടൈറ്റൻസ് പേസർ മോഹിത് ശർമ്മ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഹാർദിക് പാണ്ഡ്യയുടെ മനോഭാവത്തെക്കുറിച്ച് സംസാരിച്ചു. ഹാർദിക്കിൻ്റെ അമിതമായ ആക്രമണ സ്വഭാവം ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാലാണ് അദ്ദേഹത്തെ മോശമായി ട്രോളിയതെന്നും മോഹിത് അവകാശപ്പെട്ടു.

“ചില താരങ്ങളെ അങ്ങനെ അംഗീകരിക്കാൻ നമ്മുടെ ആരാധകർക്ക് പറ്റില്ല. എല്ലാവരും അമിതമായി ആക്രമണകാരികളാകാനും ഹാർദിക്കിനെ (പാണ്ഡ്യ) പോലെ ആകാനും ആഗ്രഹിക്കുന്നു, പക്ഷേ എല്ലാ താരങ്ങൾക്കും അങ്ങനെ സാധിക്കില്ല. അതിനാൽ തന്നെ അഗ്രസീവ് സമീപനം കാണിക്കുന്നവർക്ക് ട്രോളുകൾ കിട്ടും.”

“ഒരു വ്യക്തി എന്ന നിലയിൽ, ഹാർദിക് വളരെ നല്ലവനാണ്. അവൻ എന്റെ പ്രിയപ്പെട്ട വ്യക്തിയാണ്. അവൻ എളിമയുള്ളവനാണ്, നിങ്ങളുടെ ചിന്തകൾ മനസ്സിലാക്കും, നിങ്ങളോട് സംസാരിക്കുകയും ചെയ്യും. അവൻ ടീം അന്തരീക്ഷം ആരോഗ്യകരമായി നിലനിർത്തുന്നു. ലോകം എന്താണ് ചിന്തിക്കുന്നതെന്ന് അവൻ ശ്രദ്ധിക്കുന്നില്ല. അവനെ താരങ്ങൾക്ക് ഒകെ ഇഷ്ടമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.