'പാകിസ്ഥാന് മികച്ച താരങ്ങളെ എതിരാളികളായി കിട്ടുന്നില്ല'; കാരണക്കാര്‍ ഇന്ത്യയും ഐ.സി.സിയുമെന്ന് ഇന്‍സമാം

പാകിസ്ഥാന്‍ ടീം എവിടെ പോയാലും അവര്‍ക്ക് പ്രധാന കളിക്കാര്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഐ.പി.എല്ലിലേക്ക് താരങ്ങളെ അയക്കാന്‍ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് താരങ്ങളെ ഒഴിവാക്കിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ചാണ് ഇന്‍സമാമിന്റെ പരാമര്‍ശം. ഐ.സ്ി.സിയും ഇക്കാര്യത്തില്‍ ഉത്തരവാദികളാണെന്ന് ഇന്‍സമാം പറഞ്ഞു.

‘പാകിസ്ഥാന്‍ ടീം എവിടെ പോയാലും അവര്‍ക്ക് പ്രധാന കളിക്കാര്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിക്കുന്നില്ല. ഏപ്രിലില്‍ ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോള്‍, അവര്‍ ഐ.പി.എല്ലിനായി കളിക്കാരെ അയച്ചു. വരാനിരിക്കുന്ന പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് എട്ട് കളിക്കാരെ ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ ന്യൂസിലന്‍ഡ് ഒഴിവാക്കി. സമീപകാല ഇംഗ്ലണ്ട് പര്യടനത്തില്‍ പോലും, ക്യാമ്പിലെ കോവിഡ് കാരണം മുഴുവന്‍ ഇംഗ്ലണ്ട് താരങ്ങളും ലഭ്യമല്ലായിരുന്നു.’

England vs Pakistan, 2nd T20I: When and Where to Watch Live Coverage of Eng  vs Pak Match at Old Trafford, Manchester

‘പ്രധാന കളിക്കാര്‍ക്കെതിരെ കളിക്കാന്‍ കഴിയാത്തതിനാല്‍ പാകിസ്ഥാന്‍ ടീമിന് ശരിയായ പരിശീലനം ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ഐ.സി.സി എന്താണ് ചെയ്യുന്നത്? അവര്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നത്? കളിക്കാര്‍ സ്വകാര്യ ലീഗുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്, അന്താരാഷ്ട്ര ക്രിക്കറ്റിനല്ല. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനെ തരംതാഴ്ത്തുന്നത് പോലെയാണ്’ ഇന്‍സമാം പറഞ്ഞു.