പാകിസ്ഥാൻ അത് വീണ്ടും ചെയ്തു, ലോക ക്രിക്കറ്റിലെ ഏറ്റവും ഇതിഹാസ ബൗളർമാരെ സൃഷ്ടിച്ചതിന് പേരുകേട്ട രാജ്യത്ത് നിന്ന് മറ്റൊരു വാജ്ജ്രത്തെ അവർ കണ്ടെത്തിയിരിക്കുന്നു ഖൈബർ പഖ്തൂൺഖ്‌വയിലെ സ്വാത് ജില്ലയിൽ നിന്നുള്ള 20 കാരനായ ഇഹ്‌സാനുള്ളയാൻ ആ വജ്രം, പാകിസ്ഥാൻ സൂപ്പർ ലീഗ് 2023ൽ ഇതിനോടകം കൊടുങ്കാറ്റായി മാറിയ ലോകോത്തര ബാറ്റ്‌സ്മാന്മാർക്ക് ഭീക്ഷണി നല്കാൻ ഒരുങ്ങുകയാണ്.
യുവ സ്പീഡ്സ്റ്റർ വിക്കറ്റുകൾ നേടുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. എന്ത് തന്നെ ആയാലും ചെറിയ ഒരു കാലം കൊണ്ട് തന്നെ തന്റെ റേഞ്ച് എന്താണെന്ന് ലോകത്തെ കാണിക്കാൻ താരത്തിന് സാധിച്ചു. തന്റെ കരിയറിലെ ആദ്യ നാളുകളാണെങ്കിലും, ഇഹ്‌സാനുല്ലയ്ക്ക് ഉന്നതമായ അഭിലാഷങ്ങളുണ്ട്, പേസർ ഉമ്രാൻ മാലിക്കിന്റെ 156 കിലോമീറ്റർ വേഗതയെ മറികടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. കാരണം അയാൾക്ക് 160 ലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്നും കോഹ്‌ലിയുടെ വിക്കറ്റ് നേടണമെന്നുമാണ് ആഗ്രഹം.
മണിക്കൂറിൽ 150.4 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ ഒരു പന്തിൽ മുൻ പാകിസ്ഥാൻ നായകൻ സർഫറാസ് അഹമ്മദിനെ പുറത്താക്കിയതോടെ ഇഹ്‌സാനുള്ള പ്രശസ്തിയിലേക്ക് ഉയർന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തിൽ വെറും 12 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ 12 വിക്കറ്റുകൾ നേടി ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ ഒന്നാമതാണ് താരത്തിന്റെ സ്ഥാനം.
മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൾ റസാഖിന്റെ ശ്രദ്ധയിൽപ്പെട്ട ഇഹ്‌സാനുള്ള, ഇടക്കാല സെലക്ഷൻ കമ്മിറ്റി അംഗം റസാഖിന്റെ നിർബന്ധ പ്രകാരം ന്യൂസിലൻഡിനെതിരായ പാകിസ്ഥാൻ ടെസ്റ്റ് ടീമിലേക്ക് ചേർത്തു.
മണിക്കൂറിൽ 160 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പന്തെറിയാമെന്ന പ്രതീക്ഷയിൽ ഉംറാൻ മാലിക്കിന് മുന്നറിയിപ്പ് അയച്ചു. ദൈവം അനുഗ്രഹിച്ചാലും , ഞാൻ ശ്രമിക്കാം. ഉംറാൻ മാലിക് മണിക്കൂറിൽ 157 കിലോമീറ്റർ വേഗത രേഖപ്പെടുത്തിയിരുന്നു, അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ ഞാൻ ശ്രമിക്കും. ഞാൻ 160 കിലോമീറ്റർ വേഗമാണ് ലക്ഷ്യമിടുന്നത്,” ഇഹ്‌സാനുള്ള പറഞ്ഞു. കൂടാതെ കോഹ്‌ലിയെ പുറത്താക്കാൻ താൻ ആഗ്രഹിക്കുന്നതായിട്ടും പറഞ്ഞു.
𝐓𝐇𝐔𝐍𝐃𝐄𝐑𝐁𝐎𝐋𝐓𝐒 🚀
Ihsanullah is bowling with serious heat 🔥#HBLPSL8 | #SabSitarayHumaray | #MSvQG pic.twitter.com/TnLTbRgVeu
— PakistanSuperLeague (@thePSLt20) February 15, 2023
Read more