'പോണ്ടിംഗ് പഞ്ചാബില്‍, പിന്നാലെ ഡിസിയുടെ നായകസ്ഥാനത്തേക്ക് സൂപ്പര്‍ താരം'; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പടപ്പുറപ്പാട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ന് മുന്നോടിയായി ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടില്‍ പന്ത് ഡിസിക്കൊപ്പം തുടരുമെന്നും ഫ്രാഞ്ചൈസിയുടെ സഹ ഉടമയും കളിക്കാരനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താരം കരാര്‍ പുതുക്കിയെന്നും പറയുന്നു.

പന്ത് എങ്ങോട്ടും പോകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം താരം ആകാശ് ചോപ്ര പറഞ്ഞു. ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ പതിനേഴാം സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഡിസി. ഫ്രാഞ്ചൈസിക്കായി 13 ഇന്നിംഗ്സുകളില്‍ നിന്ന് 446 റണ്‍സാണ് താരം ആ സീസണില്‍ നേടിയത്.

ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരും. അദ്ദേഹം ഫ്രാഞ്ചൈസി വിടുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. റിക്കി പോണ്ടിംഗ് പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകനായി എത്തിയതോടെ പന്ത് പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനാകുമെന്നും അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേരുമെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു.

എന്നിരുന്നാലും, ക്രിക്ബസ് എല്ലാ കഥകള്‍ക്കും ഫുള്‍ സ്റ്റോപ്പ് ഇട്ടു. ഋഷഭ് പന്ത് ക്യാപിറ്റല്‍സിനായി കളിക്കും, കരാര്‍ ഒപ്പിട്ടു. ഡിസി മികച്ച ജോലിയാണ് ചെയ്തത്. അവനെപ്പോലെ ഒരാളെ നിങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍ അവനെ നിങ്ങളോടൊപ്പം സൂക്ഷിക്കുക- ചോപ്ര കൂട്ടിച്ചേര്‍ത്തു.