എം.എസ് ധോണിയുടെ ചുരുക്കം ചിലര്‍ക്കു മാത്രം അറിയാവുന്ന അന്ധവിശ്വാസം വെളിപ്പെടുത്തി മുന്‍ താരം പ്രഗ്യാന്‍ ഓജ. മല്‍സരത്തിനു മുമ്പ് ധോണി സ്വന്തം ടീമംഗങ്ങളോടു ഒരിക്കല്‍പ്പോലും ഗുഡ് ലക്ക് പറയാറില്ലെന്നും എതിര് ടീമിലെ താരങ്ങള്‍ ധോണിയുടെ അരികിലേക്കു മല്‍സരത്തിനു മുമ്പ് വരാറില്ലെന്നും ഓജ പറയുന്നു.
“ടീമംഗങ്ങളോടോ എതിര് ടീമിലെ കളിക്കാരോടോ മല്‍സരത്തിനു മുമ്പ് ധോണി ഒരിക്കലും ഗുഡ് ലക്ക് പറയാറില്ല. ചില തവണ ഇങ്ങനെ പറഞ്ഞപ്പോള്‍ അതു ടീമിനു വലിയ തിരിച്ചടിയേകിയിട്ടുണ്ട്. തന്റെ ആശംസ കാരണമാണ് ഇതെന്നാണ് ധോണി വിശ്വസിക്കുന്നത്. അതുകൊണ്ടാവാം അദ്ദേഹം ഗുഡ് ലക്ക് പറയുന്നത് നിര്‍ത്തിയത്.”
“എതിര് താരങ്ങളും ധോണിക്ക് അടുത്ത് വരാറില്ല. ധോണിയില്‍ നിന്നും ഗുഡ് ലക്ക് അവരും ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ധോണിയുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ എന്നോടു തുറന്നു പറഞ്ഞത്” ഓജ പറഞ്ഞു.
Read more
സീസണില്‍ മൂന്നില്‍ രണ്ടു ജയവുമായി പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമതുണ്ട്. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിടും. ഹാട്രിക് ജയം തേടി ചെന്നൈ ഇറങ്ങുമ്പോള്‍ തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്തയുടെ ശ്രമം.