Once upon a time, a bunch of rookies, with no expectations on them, were given a free reign, weaved magic, achieved the unthinkable, and etched their names into history.
“നിങ്ങൾ അടുത്ത ടെസ്റ്റിന് ഗബ്ബയിലേക്ക് വരൂ, അത് നിങ്ങളുടെ അവസാത്തെ മത്സരം ആയിരിക്കും”. സ്ലെഡ്ജിങ്ങിനു പേരുകേട്ട ഓസ്ട്രേലിയൻ ടീമിന്റെ നായകൻ ടിം പെയ്ൻ സിഡ്നിയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം അശ്വിനെ പ്രകോപിപ്പിക്കാൻ പറഞ്ഞ വാക്കുകൾക്ക്, പതിവ് സ്ലെഡ്ജിങ്ങിന്റെ ധ്വനി അല്ലായിരുന്നു. തങ്ങളുടെ ഏറ്റവും ഉറച്ച കോട്ടയായ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തിൽ അവസാന ടെസ്റ്റ് വിജയിച്ച് ബോർഡർ-ഗാവസ്‌കർ ട്രോഫി തിരിച്ചു പിടിക്കുമെന്ന് ഓസിസ് ക്യാപ്റ്റൻ നൂറു ശതമാനം ആത്മവിശ്വാസത്തിൽ ആയിരുന്നു. ഗാബ കഴിഞ്ഞ 32 വർഷമായി തോൽവിയറിയാതെ കങ്കാരുക്കൾ പടയോട്ടം തുടരുന്ന ഗ്രൗണ്ട്. പിന്നെ നടന്ന ചരിത്രം പറയേണ്ട ആവശ്യമില്ലലോ. അവസാന മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ പിറന്നത് ചരിത്രം.
ഐസിസി ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര കൂടിയാണിത്. വിവാദങ്ങൾ ഇനിയും അവസാനിക്കാത്ത പരമ്പരയിൽ പുതിയ ഒരെണ്ണം വന്നിരിക്കുകയാണ് ഇപ്പോൾ. അന്നത്തെ ഓസ്‌ട്രേലിയൻ നായകനാണ് സംഭവം ഓർമിപ്പിച്ചത്. നിയമം തെറ്റിച്ച് ഇന്ത്യൻ താരങ്ങൾ പുറത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയത് ഓര്മിപ്പിച്ചായിരുന്നു പരാമർശം. കോവിഡ് നിയമങ്ങൾ ശക്തമായി നിന്ന് സമയത്തായിരുന്നു അത്.
” ഇന്ത്യൻ താരങ്ങൾ കാണിച്ചത് തെറ്റാണ്. അവർ കാരണം പരമ്പര്യേ തന്നെ പഠിക്കുമായിരുന്നു. കുറച്ചുഭക്ഷണം കഴിക്കാൻ ഉള്ള അവരുടെ കൊതി കാരണം എല്ലാവര്ക്കും പണി കിട്ടുമായിരുന്നു. അവർ സെൽഫിഷ് ആയിരുന്നു.
ഇന്ത്യൻ താരങ്ങളായ രോഹിത്, പന്ത്, സൈനി തുടങ്ങിയവർ ഒകെ ഭക്ഷണം കഴിക്കാൻ ഉള്ളവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് അന്നുതന്നെ വലിയ വിവാദമായിരുന്നു. പെയിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശക്തമായ മറുപടി നൽകി-‘അനാവശ്യ വിവാദമുണ്ടാക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. ആദ്യ ടെസ്റ്റിൽ 36 റൺസിന് പുറത്തായശേഷം ഇന്ത്യ തിരിച്ചുവന്നു. രണ്ടാം ടെസ്റ്റും ഇന്ത്യ തോറ്റിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാവുകയില്ലായിരുന്നു. ഇന്ത്യയെ തളർത്താൻ ക്വാറന്റീൻ നിയമങ്ങൾ വീണ്ടും നടപ്പാക്കുകയാണ് ഓസ്‌ട്രേലിയ ചെയ്‌തത്’-സിറാജ് പറഞ്ഞു.
Read more
പരമ്പര കഴിഞ്ഞ് വർഷം 2 കഴിഞ്ഞിട്ടും ആവേശത്തിനൊരു കുറവും ഇപ്പോഴും ഇല്ലെന്ന് ആരാധകർ പറയുന്നു.