"പണി കൊടുത്ത് ബിസിസിഐ"; ഓവർസീസ് താരങ്ങൾക്ക് ഐപിഎല്ലിൽ പുതിയ റൂൾ

വർഷങ്ങളായി ഐപിഎല്ലിൽ സ്ഥിരമായി കാണുന്ന ശൈലി ആണ് താരലേലത്തിൽ വൻതുകയ്ക്ക് വാങ്ങുന്ന താരങ്ങൾ പലരും സീസൺ തുടങ്ങി പകുതി ആകുമ്പോൾ ഒരു കാരണവും ബോധിപ്പിക്കാതെ ടീമിൽ നിന്നും പിന്മാറുന്നത്. ഒന്നുകിൽ അവർ രാജ്യാന്തര മത്സരങ്ങൾക്കോ, പേഴ്സണൽ ആയ കാര്യങ്ങൾക്കോ ആയിരിക്കും പോകുന്നത്. അത് ഐപിഎൽ ടീമിനെ സംബന്ധിച്ച് ദോഷകരമായ കാര്യമാണ്. വൻതുകയ്ക്ക് താരങ്ങളെ മേടിക്കുന്നത് ട്രോഫി നേടുവാൻ വേണ്ടിയാണ്‌. അതിനു വേണ്ടി ടീമിന്റെ കൂടെ നിൽക്കാതെ പിന്മാറി പോകുന്നതിനെതിരെ ബിസിസിയോട് നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഐപിഎൽ ടീമുകൾ.

കഴിഞ്ഞ മാസം 31 ആം തിയതി നടന്ന ബിസിസിയുടെയും ഐപിഎൽ ടീമുകളുടെയും യോഗത്തിൽ ആണ് ടീമുകൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുടർന്ന് ബിസിസിഐ ഇത്തരം പ്രവർത്തികൾ കാണിക്കുന്ന ഓവർസീസ് താരങ്ങൾക്കെതിരെ നടപടിയും എടുത്തു. ഐപിഎൽ സീസണിന്റെ പകുതിക്ക് വെച്ച് നിർത്തി പോകുന്ന കളികാർക്കെതിരെ രണ്ട് വർഷത്തെ ബാൻ നൽകാൻ ആണ് ബിസിസിഐയുടെ തീരുമാനം. ഈ റൂൾ വന്നാൽ ഇങ്ങനെ ചെയ്യുന്ന താരങ്ങളുടെ എണ്ണത്തിൽ വൻകുറവ് കാണപ്പെടും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഐപിഎൽ താരലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ റൂൾ എല്ലാ കളിക്കാരും പാലിക്കണം എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരിയോടെ ആണ് മെഗാതാരലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷം രോഹിത് ശർമ്മ അടക്കം ഒരുപാട് താരങ്ങൾ വേറെ ടീമുകളിലേക്ക് ചേക്കേറാൻ സാധ്യത കൂടുതലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാ വർഷത്തെപ്പോലെയും മിനി ലേലം കാണാൻ സാധ്യത ഇല്ല. എല്ലാവരും മെഗാതാരലേലത്തിൽ പങ്കെടുക്കണം എന്നാണ് ബിസിസിഐയുടെ നിർദേശം. അടുത്ത ഐപിഎൽ സീസണിൽ 5 അല്ലെങ്കിൽ 6 കളിക്കാരെ റീട്ടെയിൻ ചെയ്യാൻ സാധിക്കും. അത് കൊണ്ട് തന്നെ ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്‌ ധോണി ഈ വർഷവും കളിക്കാൻ സാധ്യത കൂടുതലാണ്.