ധ്രുവിനേയും, സർഫ്രസിനെയും എടുക്കാൻ സാധിക്കില്ല, എനിക്ക് വേണ്ടത് ആ താരത്തെ"; വ്യക്തമാക്കി ഗൗതം ഗംഭീർ

ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ മാധ്യമങ്ങളോട് സംസാരിച്ചു. ടീമിൽ നിന്നും ആരെയും തഴയാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്നും, മികച്ച 11 പേരെ തിരഞ്ഞെടുക്കാൻ വേണ്ടി ചിലപ്പോൾ മറ്റു താരങ്ങൾ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ആണ് ഗംഭീർ വ്യക്തമാകുന്നത്.

ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

“ഞങ്ങൾ ടീമിൽ നിന്നും ആരെയും തഴയുന്നില്ല. മത്സരത്തിന് വേണ്ടിയുള്ള മികച്ച 11 പേരെയാണ് ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. ധ്രുവ് ജുറൽ മികച്ച താരമാണ്. ഗംഭീര ബാറ്റിംഗ് പ്രകടനം നടത്താൻ കെല്പുണ്ട് അദ്ദേഹത്തിന്. പക്ഷെ വിക്കറ്റ് കീപ്പറായ റിഷബ് പന്ത് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് മറ്റ് ഓപ്‌ഷൻസിനെ കുറിച്ച് ആലോചിക്കാൻ സാധിക്കില്ല. അത് കൊണ്ട് ജുറലും, സർഫ്രസും കുറച്ച് കാത്തിരിക്കണം. അവർക്ക് ഇനിയും അവസരങ്ങൾ ലഭിക്കും” ഗൗതം ഗംഭീർ പറഞ്ഞു.

നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരത്തിന് വേണ്ടി ഒരു താരത്തെയും തിരഞ്ഞെടുക്കാൻ സാധ്യത ഇല്ല. മുൻപ് റെഡ് ബോൾ ഫോർമാറ്റിൽ കളിച്ച് പരിചയമുള്ള താരങ്ങൾക്കാണ് ഇത്തവണ മുൻഗണന ഗംഭീർ നൽകുന്നത്. അടുത്ത ടെസ്റ്റ് മത്സരത്തിൽ ദ്രുവ് ജുറലിനും, സർഫ്രാസ് ഖാനും അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ