"അവന്റെ കഴിവ് ഞാൻ നെറ്റ്സിൽ വെച്ച് കണ്ടതാണ്"; പ്രമുഖ താരത്തിനെ വാനോളം പുകഴ്ത്തി സൂര്യ കുമാർ യാദവ്

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി-20 സീരീസ് തൂത്തുവാരി ഇന്ത്യ. 3 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി സീരീസ് സ്വന്തമാക്കിയത്. അവസാന ടി-20 മത്സരം ആയിരുന്നു ആരാധകർക്ക് ത്രില്ല് അടിപിച്ച മത്സരം. ഇരു ടീമുകളും ടൈയിൽ ആണ് മത്സരങ്ങൾ അവസാനിപ്പിച്ചത്. തുടർന്നുള്ള സൂപ്പർ ഓവറിൽ ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ തന്ത്രങ്ങൾ ആണ് ശ്രീലങ്കയെ പൂട്ടിയത്. അവസാന രണ്ട് ഓവറുകൾ ബാക്കി ഉള്ളപ്പോൾ സൂര്യ റിങ്കു സിങ്ങിന് ബോളിങ് കൊടുത്തത് ശ്രീലങ്കയുടെ പദ്ധതികളെ തകർക്കുകയായിരുന്നു. ഇതിനെ കുറിച്ച് ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് സംസാരിച്ചിരുന്നു.

സൂര്യ കുമാർ യാദവ് പറഞ്ഞത് ഇങ്ങനെ:

‘‘റിങ്കു പന്തെറിയുന്നതു ഞാൻ മുൻപ് കണ്ടിട്ടുള്ളതാണ്. നെറ്റ്സില്‍ റിങ്കുവിനെക്കൊണ്ട് ഏറേ നേരം ബോളിങ് പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാൻ അങ്ങനെയൊരു തീരുമാനമെടുത്താൽ അതു തെറ്റില്ലെന്ന് എനിക്കു തോന്നി. ഒരു ഇടംകയ്യൻ ബാറ്റർക്കെതിരെ വലംകയ്യൻ ബോളർ പന്തെറിയുമ്പോൾ അതു ശരിക്കും ബാറ്ററെയാണു ബുദ്ധിമുട്ടിലാക്കുക. റിങ്കു തന്റെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്തിയെന്നതു വലിയ കാര്യമാണ്. അദ്ദേഹം എന്റെ ജോലി കൂടുതൽ എളുപ്പമാക്കി. കാരണം ഇനി എനിക്കു മുന്നിൽ ഒരു ബോളിങ് ഓപ്ഷൻ കൂടിയുണ്ട്. ഇന്ത്യ 30ന് നാലും 48 ന് അഞ്ചും ഒക്കെയുള്ള സമയത്ത് താരങ്ങൾ നടത്തിയ പ്രകടനമാണ് ശ്രീലങ്കയുടെ സാധ്യതകൾ ഇല്ലാതാക്കിയത്. ഇത്തരം പിച്ചുകളിൽ ഈ സ്കോർ മതിയാകുമെന്ന് എനിക്കു തോന്നിയിരുന്നു. ഒന്നര മണിക്കൂർ നന്നായി പരിശ്രമിച്ചാൽ‌ നമുക്ക് ഈ കളി ജയിക്കാൻ‌ സാധിക്കുമെന്നാണ് ഫീൽഡിങ്ങിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് ഞാൻ താരങ്ങളോടു പറഞ്ഞത്. കഴിഞ്ഞ മത്സരത്തിനു ശേഷം അടുത്ത കളിയിൽ ഉണ്ടായിരിക്കില്ലെന്നു ഞാൻ ചില താരങ്ങളോടു പറഞ്ഞിരുന്നു. പുതിയ ആളുകൾക്ക് അവസരം ലഭിക്കട്ടെയെന്നാണ് അവർ എനിക്കു മറുപടി നൽകിയത്” സൂര്യ പറഞ്ഞു.

Read more

ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി കൊണ്ടേ ഇരുന്നു. ഭേദപ്പെട്ട പ്രകടനം നടത്തിയത് വൈസ് ക്യാപ്റ്റൻ ശുഭമൻ ഗിൽ മാത്രമാണ്. 37 പന്തിൽ 39 റൺസ് ആണ് താരം നേടിയത്. അതോടെ ടീം സ്കോർ 137 ഇൽ അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് ബാറ്റ് ചെയ്യ്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ബോളേഴ്സിന്റെ മികച്ച പ്രകടനത്തിൽ ശ്രീലങ്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടേ ഇരുന്നു. അവസാന ഓവറുകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച റിങ്കു സിങ്ങും, സൂര്യ കുമാറും കൂടി മത്സരം ടൈ ആക്കി. തുടർന്നുള്ള സൂപ്പർ ഓവറിൽ ഇന്ത്യ വിജയം നേടുകയും ചെയ്യ്തു. നാളെ ആണ് ശ്രീലങ്കയ്‌യുമായുള്ള ഏകദിനം മത്സരം ക്രമീകരിച്ചിരിക്കുന്നത്. അതിൽ ഇന്ത്യയ്ക്ക് വേണ്ടി സീനിയർ ടീം അങ്കങ്ങൾ ആണ് കളത്തിൽ ഇറങ്ങുന്നത്.